തിരുവല്ലയിലെ കോവിഡ്‌ കേസ് ; വാന്‍ ഡ്രൈവറുമായി സമ്പര്‍ക്കം പുലര്‍ത്തിയ 24 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തമിഴ്‌നാട്ടില്‍ നിന്ന് തിരുവല്ലയില്‍ പച്ചക്കറിയുമായെത്തിയ വാന്‍ ഡ്രൈവറുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 24 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. താലൂക്ക് ആശുപത്രി, ചാത്തങ്കരി സാമൂഹികാരോഗ്യകേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് ഇന്നലെ ഇവരുടെ സാമ്പിള്‍ ശേഖരിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള കായംകുളത്തുള്ള ഒരാളുടെ സാമ്പിള്‍ അവിടെ എടുക്കാനുള്ള നടപടികള്‍ ചെയ്തതായി നോഡല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. മാമ്മന്‍ പി.ചെറിയാന്‍ അറിയിച്ചു.

സംസ്ഥാനം സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുമ്പോഴും യാതൊരുവിധ നിയന്ത്രണവും പാലിക്കാതെയാണ് നഗരസഭയിലെ മഴുവങ്ങാട് മീന്‍ചന്ത  പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണമുണ്ട്. പുലര്‍ച്ചെ 4 മുതല്‍ 5 വരെ 700-800 പേരാണ് ദിവസവും മത്സ്യ മാര്‍ക്കറ്റിലെത്തുന്നത്. മറ്റു സ്ഥലത്തെ മത്സ്യ മാര്‍ക്കറ്റുകള്‍ രോഗഭീതിയില്‍ അടച്ചതോടെയാണ് ഇവിടേക്കുള്ള ആളുകളുടെ ഒഴുക്ക് വര്‍ധിച്ചത്. ഇതു നിയന്ത്രിക്കാന്‍ ആരോഗ്യ, പൊലീസ് വകുപ്പുകള്‍ കാര്യക്ഷമമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....