ചരിത്ര വിജയം ; തിരുവല്ല ഈസ്റ്റ്‌ -കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണം പിടിച്ച് എൽ ഡി എഫ്

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ : സംസ്ഥാനത്തെ ഏറ്റവും വലിയ അർബൻ സഹകരണ ബാങ്കുകളിൽ ഒന്നായ തിരുവല്ല ഈസ്റ്റ് കോ ഒപ്പറേറ്റിവ് ബാങ്കിന്റെ ഭരണ സമിതി തിരഞ്ഞെടുപ്പ് ഞാറാഴ്ച ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. തിരഞ്ഞെടുപ്പിൽ 13 സീറ്റിലും എൽ ഡി എഫ് ചരിത്ര വിജയം നേടി. 13 ഭരണ സമിതി അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്. ജനറൽ വിഭാഗം -6,വനിത -3, പ്രഫഷനൽ-2, നിക്ഷേപം -1, പട്ടിക ജാതി സംവരണം -1 എന്നീ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

യുഡിഎഫ്, എൽഡിഎഫ്, ബിജെപി മുന്നണികളുടെ സ്ഥാനാർഥികൾ ഉൾപ്പെടെ 38 പേർ മത്സര രംഗത്തുണ്ടായിരുന്നു. 1992-93 കാലഘട്ടം വരെ ബാങ്കിനെ സ്നേഹിക്കുന്ന സഹകാരികളുടെ നിയന്ത്രണത്തിൽ ബാങ്ക് വളർച്ചയുടെ ഭാഗമായിരുന്നു. 1993നു ശേഷം പൂർണമായി യു ഡി എഫ് രാഷ്ട്രീയ നിയന്ത്രണത്തിലായി ബാങ്ക്.

1987മുതൽ 99വരെ 2 സീറ്റിൽ മാത്രമായിരുന്നു എൽ ഡി എഫ്. എന്നാൽ ഈ ചരിത്രമാണ് ഈ തവണ തിരുത്തി കുറിച്ച് കൊണ്ട് എൽ ഡി എഫ് 13സീറ്റിലും ജയിച്ചത്. തുടർച്ചയായി യു ഡി എഫ് ബാങ്ക് ഭരണസമിതി നടത്തി കൊണ്ടിരിക്കുന്ന അഴിമതിക്കുമുള്ള കടുത്ത പ്രതികരണമാണ് ബാങ്ക് ഉടമകളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ബാങ്ക് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ എൽഡിഎഫ് നേടിയ വൻ വിജയമാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...

ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു....

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...