തിരുവല്ലയില്‍ ഗുണ്ടാ പിരിവ് നല്‍കിയില്ല – സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതി ബലാല്‍സംഗം ചെയ്തു : നാലുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ലയില്‍ ഗുണ്ടാപിരിവ് നല്‍കാത്തതിന് സ്പാ ജീവനക്കാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത് ഗുണ്ടാ സംഘത്തിന്റെ കൊടും ക്രൂരത. ഗുണ്ടാ നേതാവായ മരണ സുബിന്‍ എന്ന് വിളിക്കുന്ന സുബിന്‍ അലക്സാണ്ടറും മൂന്ന് കൂട്ടാളികളും അറസ്റ്റിലായി. മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതതിന് പിന്നാലെ സ്പായില്‍ നിന്നും പണം അപഹരിച്ചതായും പരാതിയില്‍ പറയുന്നു. കൊടും ക്രൂരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഫെബ്രുവരി ഒന്നിനാണ് സംഭവം നടക്കുന്നത്. ഏറെക്കാലമായി തിരുവല്ലയില്‍ ഗുണ്ടാ പിരിവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്.

ഇതിനിടെയിലാണ് തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്പായിലെ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയായ സുബിന്‍ അലക്സാണ്ടറും സംഘവും ചേര്‍ന്ന് സ്പായില്‍ എത്തി കൂട്ട ബലാല്‍സംഗം ചെയ്തത് സുബിന്‍ ഇതിന് മുന്‍പ് പല തവണ സ്പായില്‍ എത്തി പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്പാ ജീവനക്കാര്‍ പണം നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് സുബിനും സംഘവും പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സുബിനും സംഘവും ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....