വീടും വാഹനങ്ങളും തകർക്കൽ : സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുൾ​പ്പടെ പ്രതികൾ ഒളിവിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഹൈക്കോടതി പോലീസ് സംരക്ഷണം നിർദേശിച്ചിരുന്നയാളുടെ വീടും വാഹനങ്ങളും തല്ലിത്തകർത്ത സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുൾ​പ്പടെ പ്രതികൾ ഒളിവിൽ. കുറ്റൂർ പഞ്ചായത്ത് എട്ടാം വാർഡിൽ മുള്ളിപ്പാറയിൽ ചക്കശ്ശേരിയിൽ പി.കെ. സുകുമാര​ൻെറ വീടും വാഹനങ്ങളും അടിച്ചുതകർത്ത സംഭവത്തിൽ തിരുവല്ല പോലീസ് രജിസ്​റ്റർ ചെയ്​ത കേസിൽ ബ്രാഞ്ച് സെക്രട്ടറി സാബു ഉൾപ്പെടെ 15 പ്രതികളാണ് ഒളിവിൽ പോയത്.

27ന്​ രാത്രി പത്തരയോടെ ആയിരുന്നു സംഭവം. ആക്രമണത്തിൽ തകർന്ന ജനൽചില്ല് തുളഞ്ഞുകയറി സുകുമാര​ൻെറ ചെറുമകൻ ശ്രാവണിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്വന്തം വസ്​തുവിൽ സുകുമാരൻ മതിൽ നിർമിക്കുന്നതിനെതിരെ പ്രദേശിക സി.പി.എം നേതൃത്വം ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുകുമാരൻ ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതി ഉത്തരവി​ൻെറ അടിസ്ഥാനത്തിൽ തിരുവല്ല പോലീസി​ൻെറ സാന്നിധ്യത്തിൽ കഴിഞ്ഞയാഴ്​ച മതിൽകെട്ടി. ഇതിന് പിന്നാലെയാണ് സുകുമാര​ൻെറ വീടും വാഹനങ്ങളും അടിച്ചുതകർത്തത്. ഒളിവിൽപോയ പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച്​ ഓഫാണെന്നും അന്വേഷണം ഊർജിതമാക്കിയതായും ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...