തിരുവല്ല പൊടിയാടിയിൽ സിഗ്നൽ ലൈറ്റുകളില്ലാത്തത് അപകട ഭീഷണി ഉയർത്തുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: തിരക്കേറിയ രണ്ട് സംസ്ഥാന പാതകൾ സംഗമിക്കുന്ന പൊടിയാടി ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. തിരുവല്ല – മാവേലിക്കർ, അമ്പലപ്പുഴ – തിരുവല്ല പാതകളാണ് പൊടിയാടി ജംഗ്‌ഷനിൽ സംഗമിക്കുന്നത്.

തലങ്ങും വിലങ്ങും വാഹനങ്ങൾ ചീറിപ്പായുന്ന പൊടിയാടി ജംഗ്‌ഷനിൽ അപകടങ്ങളും പതിവാണ്. ഗതാഗതത്തിരക്കിനൊപ്പം വളവും തിരിവുമുള്ള ജംഗ്‌ഷനിൽ തോന്നുംപോലെയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്. തിരുവല്ല – മാവേലിക്കര സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങൾ അമ്പലപ്പുഴ റോഡിലേക്ക് അലക്ഷ്യമായി കടക്കുന്നത് വലിയ തരത്തിലുള്ള അപകട ഭീഷണിയാണ് ഉയർത്തുന്നത്. അമ്പലപ്പുഴ റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ മാവേലിക്കര റോഡിൽ നിന്നു വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്. അമ്പലപ്പുഴ പാതയിൽ നിന്ന് തിരുവല്ല റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും സമാനമായ അപകട ഭീഷണി നിലനിൽക്കുന്നുണ്ട്.

കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം പത്തോളം അപകടങ്ങൾ ഇവിടെ സംഭവിച്ചതായി നാട്ടുകാർ പറയുന്നു. മൂന്ന് റോഡുകളിലൂടെ കടന്നു വരുന്ന വാഹനങ്ങൾ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ തോന്നുംപടി കടന്നുപോകുന്നത് വലിയ തരത്തിലുള്ള ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...