തിരുവല്ല വേങ്ങലില്‍ സാമുഹിക വിരുദ്ധര്‍ മാലിന്യം തള്ളുന്നത് രൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: പ്ലാസ്റ്റിക് കവറിലാക്കി പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽ – വേളൂർ മുണ്ടകം തോട്ടിലും റോഡരികിലുമായി മാലിന്യനിക്ഷേപം വർദ്ധിക്കുന്നു. മാലിന്യ നിക്ഷേപത്തിനെതിരെനാട്ടുകാരുടെ പ്രതിഷേധം ശക്തമായി.

പോളയും പായലും കെട്ടിനിന്ന് നീരൊഴുക്ക് നിലച്ചു കിടക്കുകയാണ് വേളൂർ മുണ്ടകംതോട്. ഇതിനിടെ തോട്ടിൽ മാലിന്യ നിക്ഷേപം കൂടി വർദ്ധിച്ചതോടെ ജലം ഏറെ മലിനമായി അസഹനീയമായ ദുർഗന്ധമാണ് സമീപത്ത്. ഇറച്ചിക്കടകളിലെ മാംസാവശിഷ്ടങ്ങളും മറ്റും നിറച്ച നിരവധി ചാക്കു കെട്ടുകളാണ് രണ്ട് കിലോമീറ്ററോളം വരുന്ന റോഡരികിലും തോട്ടുവക്കിലുമായി കിടക്കുന്നത്.

മാലിന്യങ്ങളിൽ നിന്നുയരുന്ന കടുത്ത ദുർഗന്ധം കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. തോട്ടിലെ വെള്ളം മലിനമായതോടെ സമീപത്തെ കിണറുകളിലെ വെള്ളവും മലീമസമായി തുടങ്ങിയിട്ടുണ്ട്. വേങ്ങൽ തോട്ടിലും കരയിലുമായി നടക്കുന്ന മാലിന്യ നിക്ഷേപം തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുവാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...