തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പുതുവത്സരത്തിലെ നാലാമത്തെ അതിഥി എത്തി. രണ്ട് മാസത്തെ ഇടവേളക്കു ശേഷം ചെവാഴ്ച രാത്രി 10.20നാണ് പത്ത് ദിവസം പ്രായവും 3.45 കി.ഗ്രാം ഭാരവുമുള്ള പെൺകുഞ്ഞ് അമ്മകൂടണഞ്ഞത്. പുതിയ അതിഥിക്ക് ‘ഭൗമിക’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ ജി എൽ അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു. ഓറഞ്ച് നിറത്തിലുള്ള ബഹുവർണ്ണ കുഞ്ഞുടുപ്പുണിഞ്ഞാണ് പെൺകുഞ്ഞിൻ്റെ വരവ്. 2025ൽ സംസ്ഥാനത്തെ അമ്മത്തൊട്ടിൽ വഴി 45 കുട്ടികളെയും ഈ വർഷം നാല് കുട്ടികളെയുമാണ് ലഭിച്ചത്.

തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ആരോഗ്യ പരിശോധ നടത്തിയ ശേഷം കുഞ്ഞ് പൂർണ ആരോഗ്യവതിയാണെന്ന് അധികൃതർ അറിയിച്ചു. ഭൗമികയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടെണ്ടതാണെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടശ്ശേരിക്കര പഞ്ചായത്തില്‍ ഗ്രാമസഭ ഓഗസ്റ്റ് 15 മുതല്‍ 21 വരെ

0
വടശ്ശേരിക്കര : ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി സംബന്ധിച്ച ഗ്രാമസഭകള്‍ ഓഗസ്റ്റ്...

കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ പറ്റിച്ചെന്ന് പരാതി

0
കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ...

പത്തനംതിട്ടയില്‍ സപ്ലൈകോ ഓണം ഫെയര്‍ ആരംഭിച്ചു

0
പത്തനംതിട്ട : പത്തനംതിട്ട മാക്കാംകുന്ന് സെന്‍റ് സ്റ്റീഫന്‍സ് കത്തീഡ്രലിന് എതിര്‍വശം...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്‍റ് സ്റ്റേറ്റ് റിസോഴ്‌സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍...