തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ നടുറോഡിൽ മര്‍ദ്ദിച്ച കേസ് ; രണ്ട് പ്രതികൾ റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് വിദ്യാര്‍ത്ഥിനിയെ നടുറോഡിൽ മര്‍ദ്ദിച്ച കേസിൽ രണ്ട് പ്രതികൾ റിമാൻഡിൽ. പ്ലാക്കീഴ് സ്വദേശി അരുൺ പ്രസാദ്, കാട്ടായിക്കോണം സ്വദേശി വിനയൻ എന്നിവരാണ് റിമാൻഡിലായത്. മുടിവെട്ടിയ രീതിയെ കളിയാക്കിയതിന് പെൺകുട്ടി മര്‍ദ്ദിച്ചതിന് പിന്നാലെയായാണ് ആക്രമിച്ചതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി

ക്ലാസ് കഴിഞ്ഞ് ബസ്റ്റ് സ്റ്റോപ്പിലേക്ക് പോകുംവഴിയാണ് ഇന്നലെ വൈകീട്ട് നാലിന് ചേങ്കോട്ടുകോണം എസ് എൻ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയ്ക്ക് നാലംഗ ലംഘത്തിന്‍റെ മര്‍ദ്ദനമേറ്റത്. മുടി വെട്ടിയതിനെ കളിയാക്കിയതിന് പിന്നാലെയുണ്ടായ വാക്കേറ്റമാണ് മര്‍ദ്ദനത്തിൽ കലാശിച്ചത്. ആൺകുട്ടിയാണെന്ന് കരുതിയാണ് ആക്രമിച്ചതെന്നാണ് പ്രതികളുടെ മൊഴി. പ്രതികളായ അരുൺ പ്രസാദ്, വിനയൻ എന്നിവരുമായി പോലീസ് തെളിവെടുപ്പ് നടത്തി. പെൺകുട്ടി പ്രതികളെ തിരിച്ചറിഞ്ഞു.

മുടി വെട്ടിയ രീതിയെ കളിയാക്കിയപ്പോൾ പെൺകുട്ടി ചീത്തവിളിക്കുകയും നാലംഗ സംഘത്തിലുണ്ടായിരുന്ന ഒരാളെ ചവിട്ടിയെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു. അതിന് ശേഷമായ തിരിച്ച് ആക്രമിച്ചതെന്നാണ് പ്രതികൾ പറയുന്നത്. അറസ്റ്റിലായവർ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണ്. കേസിൽ ഒളിവിലുള്ള രണ്ട് പ്രതികളെ ഉടൻ പിടികൂടുമെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ പെൺകുട്ടി ആശുപത്രി വിട്ടു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...