അടുക്കള വാതില്‍ തുറന്ന നിലയില്‍, രാത്രിയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച ; 25 പവനും പണവും നഷ്ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാത്രിയില്‍ വീടു കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. ചിറയിന്‍കീഴ് അഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മുടപുരത്താണ് സംഭവം. പെരുങ്ങുഴി മുട്ടപ്പലം തെക്കേവിളാകം വീട്ടില്‍ ഡി സാബുവിന്റെ വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങളും 85,000 രൂപയും 60,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും അപഹരിച്ചു. 20 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ചിറയിന്‍കീഴ് പോലീസിനു വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സാബുവും കുടുംബവും ഇക്കഴിഞ്ഞ 25 നു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരില്‍ നിന്നു നാട്ടിലെത്തിയതായിരുന്നു.

ഇന്നലെ രാവിലെ അടുക്കള വാതില്‍ തുറന്നു കിടക്കുന്നതു കണ്ടു സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണു അലമാര പൂട്ടു തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഈ മാസം അഞ്ചിന് സിംഗപ്പൂരിലേക്കു മടങ്ങാനിരിക്കുകയായിരുന്നു കുടുംബം. ചിറയിന്‍കീഴ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. തിരുവനന്തപുരത്തു നിന്നു ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമടങ്ങുന്ന സംഘം പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പി.ആര്‍.ഡി.യില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റ്മാരുടെ പാനലിലേക്ക് അപേക്ഷിക്കാം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പബ്ലിക്...

12 കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു : കവിയൂർ സ്വദേശിക്ക് മുപ്പത്തിയൊന്നര വര്‍ഷം കഠിനതടവും...

0
പത്തനംതിട്ട : 12 കാരിയായ പെൺകുട്ടിയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ...

വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണം : കിസാൻ...

0
റാന്നി : വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയിൽ...

രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷനുമായി കേരളം

0
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷനുമായി കേരളം....