തിരുവനന്തപുരം എംഎൽഎ ആന്‍റണി രാജു കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാളിന് കത്ത് നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ടണൽ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനിടെ പ്രദേശത്തെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തിരുവനന്തപുരം എംഎൽഎ ആന്‍റണി രാജു കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാളിന് കത്ത് നൽകി. പദ്ധതി നടപ്പാക്കുമ്പോൾ പ്രദേശവാസികളുടെ ആശങ്കപരിഹരിച്ച് മാത്രമേ അലൈൻമെന്‍റിൽ അന്തിമ തീരുമാനം എടുക്കാവൂ എന്നാണ് കത്തിലെ ആവശ്യം. അണ്ടർഗ്രൗണ്ട് റെയിൽവേ ലൈൻ നിർമ്മിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകാരം നൽകിയിരുന്നെന്നും എന്നാൽ, റെയിൽവേ സുരക്ഷാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി തുരങ്കത്തിന്‍റെ നിർമ്മാണ സമയത്തും ശേഷവും ആളുകൾ നിർബന്ധിതമായി ഒഴിഞ്ഞുപോകേണ്ടിവരുമെന്നത് ചൂണ്ടിക്കാട്ടിയാണ് എംഎൽഎ കത്ത് നൽകിയത്.

വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും കത്ത് നൽകിയിട്ടുണ്ട്. ചകടക്കുളം മുക്കോല റൂട്ടിലെ ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങളിലൂടെ കടന്നുപോകേണ്ട പാതയ്ക്കായി നേരത്തെ ഒരു നിർദേശം ഉണ്ടായിരുന്നു. എന്നാൽ കോട്ടപ്പുറത്ത് നിന്ന് ആരംഭിക്കുന്ന നിലവിലുള്ള അലൈൻമെന്‍റ് ജനവാസ മേഖലകളെയും സ്കൂളുകളെയും ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങളെയും ബാധിക്കും. 9.43 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ ടണൽ പദ്ധതിയെക്കുറിച്ച് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ പരിഭ്രാന്തരാണ്. റെയിൽവേ സുരക്ഷാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി തുരങ്കത്തിന്‍റെ നിർമ്മാണ സമയത്തും ശേഷവും ആളുകൾ നിർബന്ധിതമായി ഒഴിഞ്ഞുപോകേണ്ടിവന്നേക്കാം. ഈ പ്രശ്നങ്ങൾ കണക്കിലെടുക്കുമ്പോൾ ജനങ്ങൾ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിച്ചതിനുശേഷം മാത്രമേ റെയിൽ തുരങ്കത്തിന്‍റെ അലൈൻമെന്‍റ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാവൂ എന്നും ദുരിതബാധിതരുടെ ന്യായമായ പുനരധിവാസം ഉറപ്പാക്കുന്നതിനും ചർച്ചകൾ നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ കത്തിൽ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡരികില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ തള്ളിയ നിലയില്‍

0
കോഴിക്കോട്: റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍...

പിണറായി വിജയന്‍റെയും എ.എൻ. ഷംസീറിന്‍റെയും വീടിനുള്ള പോലീസ് സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യുവിന്‍റെ...

0
കണ്ണൂര്‍: പിണറായി വിജയന്‍റെയും എ.എൻ. ഷംസീറിന്‍റെയും വീടിനുള്ള പോലീസ് സുരക്ഷ പരിശോധിക്കണമെന്ന്...

ഇന്ന് ശ്രീകൃഷ്ണജയന്തി ; സംസ്ഥാനമെങ്ങും മഹാശോഭായാത്ര നടക്കും

0
തിരുവനന്തപുരം : ഇന്ന് ശ്രീകൃഷ്ണജയന്തി. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളില്‍ മയിൽപ്പീലിയും ഓടക്കുഴലുമായി...

എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരാൻ പോലീസ് ; വധശ്രമത്തിന് 30ലധികം പേരെ അറസ്റ്റ് ചെയ്യും

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരുമെന്ന് പോലീസ്. സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലീസിനെ...