നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന്റെ അടിത്തറ ഇളക്കും – അഡ്വ. മോൻസ് ജോസഫ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടുകൂടി എൽഡിഎഫ് സർക്കാരിന്റെ അടിത്തറ ഇളക്കുമെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ പ്രസ്താവിച്ചു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആർഎസ്എസുമായി രഹസ്യ ചങ്ങാത്തം ഉണ്ടാക്കി വർഗീയത ഇളക്കിവിട്ട എൽഡിഎഫിന് ജനാധിപത്യ വിശ്വാസികൾ കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് ജനസമ്പർക്ക ഭവന സന്ദർശന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ. വർഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു.

പാർട്ടി വൈസ് ചെയർമാൻമാരായ ജോസഫ് എം പുതുശ്ശേരി, പ്രൊഫ. ഡി കെ ജോൺ, ജോൺ കെ മാത്യൂസ്, സംസ്ഥാന ട്രഷറർ ഡോ. എബ്രഹാം കലമണ്ണിൽ, സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, ഉന്നത അധികാര സമിതി അംഗങ്ങളായ അഡ്വ. ബാബു വർഗീസ്, ജോർജ് വർഗീസ് കോപ്പാറ, തോമസ് മാത്യു ആനിക്കാട്, സാം ഇപ്പൻ, റോയി ചാണ്ടപിള്ള,ജോർജ് മാത്യു, ജോൺസൺ കുര്യൻ, ഷിബു പുതുക്കരി, വൈ. രാജൻ, ടി എബ്രഹാം, ജോസ് കൊന്നപ്പാറ, രാജീവ് താമരപള്ളി, അഡ്വ. സൈമൺ എബ്രഹാം ജില്ല ജനറൽ സെക്രട്ടറി ഷാജൻ മാത്യു, ദീപു ഉമ്മൻ, ഉമ്മൻ മാത്യു വടക്കേടം, സാം മാത്യു, സ്മിജു ജേക്കബ്, വർഗീസ് ചള്ളയ്ക്കൻ, ജേക്കബ് ജോർജ് കുറ്റിയിൽ, വി.ആർ.രാജേഷ്, പോഷകസംഘടന ജില്ലാ പ്രസിഡണ്ട്മാരായ ബിനു കുരുവിള, തോമസുകുട്ടി കുമ്മണ്ണൂർ, അക്കാമ ജോൺസൺ, ജോർജ്ജി മാത്യുസ്, ആന്റച്ഛൻ വെച്ചുചിറ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപിന്റെ മുഖമുള്ള നാണയം വിപണിയിലെത്തിച്ച് യുഎസ്

0
വാഷിങ്ടൺ : അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഒരുഡോളർ...

എണ്ണവില 100 ഡോളറിലേക്ക് അടുക്കുന്നു ; ഇന്ത്യക്ക് കനത്ത പ്രതിസന്ധി

0
വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ ആഗോള ക്രൂഡ്...

ലോക്കപ്പ് പൂട്ടാൻ മറന്നു ; കൊല്ലത്ത് മോഷണക്കേസ് പ്രതി പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി

0
കുണ്ടറ : അടച്ചിട്ടിരുന്ന ലോക്കപ്പ് തുറന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയി. എഴുകോൺ...

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവം ; അറസ്റ്റിലായ ശ്രീഹരിയുടെ...

0
കൊച്ചി: അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ...