തിരുവനന്തപുരം സ്വദേശി പമ്പാനദിയിൽ ഒഴുക്കില്‍പെട്ടു മരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: തിരുവനന്തപുരം സ്വദേശി പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കില്‍പെട്ടു മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി ഷൈനു (45) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പതോടെ പെരുമ്പുഴ രാമപുരം ക്ഷേത്രകടവിലാണ് ഷൈനു ഒഴുക്കില്‍ പെട്ടത്. തുടര്‍ന്ന് റാന്നി പോലീസിന് വിവരം ലഭിച്ചതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. അഗ്നിശമന സേനയുടെ റാന്നി യൂണിറ്റ് സ്ഥലത്ത് എത്തി തിരച്ചിൽ തുടങ്ങി. പിന്നിട് സേനയുടെ തന്നെ മുങ്ങൽ വിദഗ്ദർ എത്തി നടത്തിയ തിരച്ചിൽ മൃതദേഹം കണ്ടെടുത്തു.

മരണപ്പെട്ട ഷൈനു റാന്നി പുതുശ്ശേരിമലയിൽ നിന്ന് വിവാഹം കഴിച്ച് താമസിച്ചു വരുകയായിരുന്നു. കുറെ നാളായി വിവാഹബന്ധം വേർപെടുത്തിയ ശേഷം തിരികെ തിരുവനന്തപുരത്തിന് മടങ്ങിയിരുന്നു. പിന്നീട് റാന്നി ഭാഗത്ത് ജോലിയുണ്ടെങ്കിൽ വന്ന് ചെയ്തു പോകുമായിരുന്നതായി പറയുന്നു. മക്കൾ ഹൈസ്കൂൾ വിദ്യാർത്ഥികളായ ശ്രിജിത്ത്, സിദ്ധാർത്ഥ്. റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നല്‍കുമെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...