തിരുവല്ലാ ഈസ്റ്റ് കോ – ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായി പ്രൊഫ.ഡോ.ജേക്കബ് ജോർജ്ജിനെ തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ: തിരുവല്ലാ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായി പ്രൊഫ.ഡോ.ജേക്കബ് ജോർജ്ജ് തെരഞ്ഞെടുത്തു. സഹകരണ ഇലക്ഷൻ കമ്മീഷൻ നിയമിച്ച പ്രിസൈഡിംഗ് ഓഫീസർ അസിസ്റ്റന്‍റ് രജിസ്ട്രാർ അനിൽ.കെ അദ്ധ്യക്ഷത വഹിച്ചു. അദ്ദേഹംചെങ്ങന്നൂര്‍ ക്രിസ്ത്യൻ കോളജ് മുൻ പ്രിൻസിപ്പലാണ്. മല്ലപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, സി.പി.ഐ.(എം) മല്ലപ്പള്ളി ഏരിയ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

മല്ലപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, മാർത്തോമ്മാ സഭാ ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സഹകരണ സംരക്ഷണ മുന്നണി മുഴുവൻ സീറ്റിലും വിജയിച്ചിരുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു ശേഷം നടന്ന അനുമോദന സമ്മേളനം തിരുവല്ലാ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.ആർ.സനൽകുമാർ ഉദ്ഘാടനംചെയ്തു. ബാങ്ക് അഡ്മിനിസ്റ്റേർ എം.പി ഹിരൺ അദ്ധ്യക്ഷനായിരുന്നു.

കൺസ്യൂമർ ഫെഡറേഷൻ ഡയറക്ടർ ജി.അജയകുമാർ, ഇരവിപേരൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ സുരേഷ് കുമാർ, മല്ലപ്പള്ളി അസിസ്റ്റന്‍റ് രജിസ്ട്രാർ അഭിലാഷ് പി.ആർ, ഭരണ സമിതി അംഗങ്ങളായ ജിജി മാത്യു, വി.കെ ശ്രീധരൻപിള്ള, ഡോ.അംബികാദേവി ജഗദീഷ്, സി.ഇ.ഒ കെ.എൻ അമ്മിണിക്കുട്ടി, ജനറൽ മാനേജർ പി.ജി സന്തോഷ് കുമാർ, എംപ്ലോയീസ് യൂണിയൻ ജില്ലാ ജോയിന്‍റ് സെക്രട്ടറി കെ.ജി രാജേന്ദ്രൻ നായർ, എംപ്ലോയീസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്‍റ് കെ.ആർ പ്രതീഷ്, ജീവനക്കാരുടെ പ്രതിനിധി ഇ.എ ഏബ്രഹാം എന്നിവർ സംസാരിച്ചു.

1953 ൽ ആരംഭിച്ച ഈസ്റ്റ് കോ  – ഓപ്പറേറ്റീവ് ബാങ്കിന് 12 പഞ്ചായത്തുകളിലായി ഇപ്പോൾ 18 ശാഖകൾ പ്രവർത്തിക്കുന്നു. അഴിമതി രഹിതമായി ബാങ്കിന്‍റെ വിപുലീകരണത്തിനായി പ്രവർത്തിക്കുമെന്നും സാധാരണ ഓഹരി ഉടമകളുടെയും റിട്ടയാർ ചെയ്തവർ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും പ്രശ്നണൾ പരിഹരിക്കുന്നതിന് മുന്തിയ പരിഗണന നൽകുമെന്നും പ്രസിഡന്‍റ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...