ഇതാണ് ധീരത ; കൈപ്പത്തിയിൽ വെടിയുണ്ട തുളഞ്ഞുകയറി, പിന്നാലെ 30 കിലോമീറ്ററോളം ബസ് ഓടിച്ചു, ഒടുവിൽ ഡ്രൈവർ രക്ഷിച്ചത് 35പേരുടെ ജീവൻ…!

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കൈപ്പത്തിയിൽ വെടിയുണ്ട തുളച്ച് കയറിയിട്ടും 30 കിലോമീറ്ററോളം ബസ് ഓടിച്ച് യാത്രക്കാരെ പോലീസ് സ്റ്റേഷനിലെത്തിച്ച് ധീരനായ ഡ്രൈവർ. ഗോംദേവ് കാവ്‌ഡെ എന്ന ഡ്രൈവറാണ് സിനിമ സ്റ്റൈലിൽ കവർച്ചക്കാരെ വെട്ടിച്ച് 35 യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്. അമരാവതിക്കും നാഗ്‌പൂരിനും ഇടയിലെ ഹൈവേയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആക്രമണത്തിൽ അജ്ഞാതരായ നാലുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.35 തീർത്ഥാടകരുമായി ബൽഡാനയിൽ നിന്ന് നാഗ്‌പൂരിലേക്ക് വരുന്നതിനിടെയാണ് തോക്കുമായെത്തിയ കവർച്ചക്കാർ ബസ് ആക്രമിച്ചത്.

കാറിലെത്തിയ സംഘം ബസ് നിർത്താത്തതിനെ തുടർന്ന് ഡ്രൈവർക്ക് നേരെ വെടിയുതിർത്തു. ഒരു വെടിയുണ്ട കാവ്‌ഡെയുടെ കൈപ്പത്തിയിൽ തുളച്ചുകയറി. ചോരയൊലിക്കുന്ന കയ്യുമായി വേദന കടിച്ചമർത്തിയാണ് പിന്നീട് കാവ്‌ഡെ ബസ് ഓടിച്ചത്. പോലീസ് സ്റ്റേഷനിൽ എത്തുന്നതുവരെ കാവ്‌ഡെ സ്റ്റീയറിംഗിൽ നിന്ന് കയ്യെടുത്തില്ല. ബസിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ തിവ്‌സയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശ് രജിസ്‌ട്രേഷൻ നമ്പറുള്ള ബൊലേറോ എസ്‌യുവിയിലാണ് കവർച്ചാ സംഘം എത്തയതെന്ന് കാവ്‌ഡെ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...