ആത്മവിശ്വാസത്തോടെയും അക്ഷരസ്ഫുടതയോടും പച്ചക്കള്ളം പറയുന്ന ആളാണ് തോമസ് ഐസക് : പിസി വിഷ്ണുനാഥ്

For full experience, Download our mobile application:
Get it on Google Play

ആറന്മുള : യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ ആറന്മുള ബ്ലോക്ക് പര്യടനം ആലുംതറ കോളനിയിൽ നിന്നും ആരംഭിച്ചു. പര്യടനം എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ്‌ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആത്മവിശ്വാസത്തോടെയും അക്ഷരസ്ഫുടതയോടും പച്ചക്കള്ളം പറയുന്ന ആളാണ് തോമസ് ഐസക് എന്ന് പിസി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. ഉമ്മൻചാണ്ടി ഭരിക്കുന്ന കാലത്ത് പെൻഷൻ 18 മാസം കുടിശ്ശിക വന്നിട്ടില്ല എന്നും പോസ്റ്റോഫീസ് വിതരണത്തിൽ നിന്നും ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ മോഡിലേക്ക് മാറിയപ്പോൾ ഉള്ള മൂന്നുമാസത്തെ കാലയളവിലയാണ് തടസ്സപ്പെട്ടത് എന്നും അദ്ദേഹം വ്യക്തമാക്കി. 600 രൂപ ആയിരുന്ന പെൻഷൻ 1600 ആക്കിയത് ഐസക്കാണ് എന്നുള്ളത് പച്ചക്കള്ളമാണ് എന്ന് പിസി വിഷ്ണുനാഥ് വിമർശിച്ചു.

ഉമ്മൻചാണ്ടിയുടെ കാലത്ത് രണ്ടും മൂന്നും പെൻഷൻ കിട്ടിക്കൊണ്ടിരുന്ന ആളുകൾക്ക് വിവിധ സലാബുകളിൽ ആണ് തുക കിട്ടിക്കൊണ്ടിരുന്നത്. അത് മുടക്കി ഒറ്റ പെൻഷൻ ആക്കിയ ആളാണ് തോമസ് ഐസ് എന്നും അദ്ദേഹം പറഞ്ഞു. രണ്ട് സർക്കാരുകളുടെയും ജനദ്രോഹ നടപടികൾക്ക് തക്കതായ മറുപടി നൽകണമെന്ന് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി പറഞ്ഞു. ബിജെപിയെ പോലെ തന്നെ കള്ള പ്രചരണങ്ങളുടെ കൂടാരമാണ് സിപിഎം അഴിച്ചുവിടുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല നന്ദി പറഞ്ഞു. ആറന്മുള ബ്ലോക്ക് പ്രസിഡൻ്റ് ശിവപ്രസാദ്, യുഡിഎഫ് ചെയർമാൻ ടി എം ഹമീദ്, ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ, യുഡിഎഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ, കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ജോൺ കെ മാത്യൂസ്, മാളത്ത് തരളാദേവി, ജോർജ് കുന്നപ്പുഴ, ജോർജ് മാമൻ എന്നിവർ പങ്കെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...

ഓപ്പറേഷൻ തൂഫാൻ ; ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച് ജില്ലാ പോലീസ്

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്കൂളുകളിൽ ജനമൈത്രി...