തിരുവനന്തപുരം: കേരളത്തില്‍ പണമില്ലാത്തതിന്റെ പേരില്‍ ഒരു ക്ഷേത്രവും അടച്ചുപൂട്ടില്ലെന്ന് വെളിപ്പെടുത്തി ധനമന്ത്രി . നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് .
കോവിഡ് പ്രതിസന്ധിയില്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച് 100 കോടി രൂപയില്‍ 75 കോടി രൂപയും നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. ശേഷിക്കുന്ന 25 കോടി നല്‍കുമെന്നും തോമസ് ഐസക്ക് അറിയിച്ചു .കോവിഡ്കാലത്ത് ക്ഷേത്രങ്ങളിലെ വരുമാനത്തിലുണ്ടായ ഇടിവ് തൊഴിലാളികള്‍ക്ക് ശമ്പളം നല്കാന് പ്രയാസം നേരിട്ടിരുന്നു.
ബോര്‍ഡ് വന്‍ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും ഇതിനെ തുടര്‍ന്ന് വിശ്വാസികളില്‍ നിന്ന് സാമ്പത്തിക സഹായം തേടുന്നതിനുള്ള നടപടി ആരംഭിക്കുകയാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റെ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്ക്