കിടപ്പുരോഗി നേരിട്ട് ഹാജരാകണം ശഠിച്ച് ജോസഫൈന്‍; വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ അധിക്ഷേപിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play


തിരുവനന്തപുരം:
അയല്‍വാസിയുടെ ആക്രമണത്തില്‍ പരുക്കേ‌റ്റ് കിടപ്പുരോഗിയായ പത്തനംതിട്ട കോട്ടാങ്ങല്‍ സ്വദേശിനിയുടെ ബന്ധുവിനോട് വനിത കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍ കയര്‍ത്ത് സംസാരിച്ചതായി പരാതി.

കോട്ടാങ്ങല്‍ സ്വദേശിനി 89 വയസുകാരിയായ ലക്ഷ്‌മിക്കുട്ടിയമ്മയാണ് അയല്‍വാസി മദ്യലഹരിയില്‍ തനിക്ക് നേരെ നടത്തിയആക്രമണത്തിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നത്. ഇതിന്റെ ഹിയറിംഗിനായി വീട്ടില്‍ നിന്ന് 50 കിലോമീ‌റ്റര്‍ അകലെ അടൂരില്‍ എത്താന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതിനെ കുറിച്ച്‌ അന്വേഷിക്കാന്‍ വിളിച്ച ലക്ഷ്‌മിക്കുട്ടിയമ്മയുടെ ബന്ധുവിനെയാണ് എം.സി ജോസഫൈന്‍ അധിക്ഷേപിച്ച്‌ സംസാരിച്ചത്.

വൃദ്ധയെ ആക്രമിച്ചെങ്കില്‍ പരാതി പൊലീസ് സ്‌റ്റേഷനിലല്ലേ പറയേണ്ടത് എന്നും 89 വയസായ അമ്മയെ കൊണ്ട് വനിതാ കമ്മീഷനിലാണോ പരാതിപ്പെടുന്നതെന്നും എം.സി ജോസഫൈന്‍ ചോദിച്ചു. പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതുകൊണ്ടാണ് വനിതാ കമ്മീഷനില്‍ പരാതിപ്പെട്ടതെന്ന് അറിയിച്ചിട്ടും അധിക്ഷേപം തുടരുകയായിരുന്നുവെന്നാണ് പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...