‘സർക്കാരിനെ വിമർശിക്കുന്നവർ വിവരദോഷികൾ എന്നത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യം’ – വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ​ ഗീവർ​ഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിനെ വിമർശിക്കുന്നവർ വിവരദോഷികൾ എന്നത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പിണറായി പുതിയ വാക്കുകൾ മലയാളത്തിന് സംഭാവന ചെയ്യുന്നുവെന്നും പരിഹസിച്ചു. ഒരു തിരുത്തലുകൾക്കും വിധേയനാകില്ലെന്ന പിണറായിയുടെ പ്രഖ്യാപനമാണിതെന്നും സതീശൻ രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. കനത്ത ആഘാതം ജനങ്ങളിൽ നിന്ന് കിട്ടിയിട്ടും പിണറായി മാറില്ല എന്നത് വിസ്മയിപ്പിക്കുന്ന കാര്യമാണ്. ഒരു തിരുത്തലും ഉണ്ടാകാതെ ഇങ്ങനെ തന്നെ പോകണമെന്നാണ് പ്രതിപക്ഷ ആഗ്രഹം. മുഖ്യമന്ത്രിക്ക് ചുറ്റുമുള്ളത് ഉപജാപക വൃന്ദമാണ്. വാഴ്ത്തലുകൾ കേട്ട് മുഖ്യമന്ത്രി കോൾമയിർ കൊണ്ടിരിക്കുന്നു.

തീവ്ര ഇടതുപക്ഷ വ്യതിയാനത്തിലേക്ക് മുഖ്യമന്ത്രിയും സർക്കാരും പോകുകയാണ്. എന്നെ ആരും തിരുത്തേണ്ട എന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രിയുടേതെന്നും സതീശൻ പറഞ്ഞു. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലർ ആഗ്രഹിക്കുന്നതെന്നും പ്രളയമാണ് സർക്കാരിനെ വീണ്ടും അധികാരത്തിൽ കയറ്റിയത് എന്നാണ് ഒരു പുരോഹിതൻ പറയുന്നതെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണിയുടെ കനത്ത തോല്‍വിയില്‍ സിപിഎമ്മിനെ ശക്തമായി ഗീവർഗീസ് മാർ കൂറിലോസ് വിമർശിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷെയ്ക് ഹസീനയെ കൈമാറണം ; നടപടികൾ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി താരിഖ് റഹ്മാൻ

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിൽ അഭയം...

ജാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു ; ബന്ദ് പ്രഖ്യാപിച്ച് ബിജെപി

0
റാഞ്ചി : ജാർഖണ്ഡിലെ പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്...

സമരം ഇന്ന് 37-ാം ദിവസം ; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങി 37 ദിവസം പിന്നിടുമ്പോൾ എൽപിഎസ്ടി...

അദാനിക്ക് ആശ്വാസം : ക്രിമിനൽ കുറ്റങ്ങൾ തള്ളി അമേരിക്കൻ കോടതി ; കേസ് അവസാനിപ്പിച്ച്...

0
വാഷിങ്ടൺ : അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് എതിരായ ക്രിമിനൽ...