ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചവര്‍ പൂര്‍ത്തീകരിക്കാനാകാതെ ദുരിതത്തില്‍ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചവര്‍ക്ക് ആവശ്യമായ തുക യഥാസമയം ഗഡുക്കളായി നല്‍കാതെ പിണറായി സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. തണ്ണിത്തോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സീതത്തോട് ഭയങ്കരാമുടി കോളനിയിലെ നിര്‍ദ്ധനയും വിധവയും രോഗിയുമായ മഞ്ജുവിന് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ നിര്‍മ്മാണോദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലും സംസ്ഥാനത്തൊട്ടാകെയുമായി ആയിരക്കണക്കിന് ഭവനരഹിതര്‍ വീടിനായി കാത്തിരിക്കുമ്പോള്‍ ലൈഫ് പദ്ധതിയില്‍ വീടുകള്‍ നല്‍കാതെ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സര്‍ക്കാരിന്റെ സാമ്പത്തിക പരാധീനത വികസന പ്രവര്‍ത്തനങ്ങളെയാകെ തകര്‍ത്തിരിക്കകയാണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

കോന്നി എം.എല്‍.എ യുടെ വീടിനു സമീപത്തുള്ള ഭയങ്കരാമുടി കോളനിയിലുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. വീട് നിര്‍മ്മിച്ച് നല്‍കുന്ന ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മാതൃകാ പ്രവര്‍ത്തനം ജില്ലയിലൊട്ടാകെ വ്യാപിപ്പിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ആര്‍. ദേവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ഹരികുമാര്‍ പൂതങ്കര, എലിസബത്ത് അബു, പ്രമോദ് താന്നിമൂട്ടില്‍, കെ.വി. സാമുവല്‍ കിഴക്കേതില്‍, രതീഷ് കെ. നായര്‍, അലന്‍ ജിയോ മൈക്കിള്‍, മനോജ് കൂടല്‍, വസന്ത് ചിറ്റാര്‍, ഷമീര്‍ തടത്തില്‍, ജോയ് തോമസ്, രവി കണ്ടത്തില്‍, എ. ബഷീര്‍, സണ്ണി ചള്ളയ്ക്കല്‍, സന്തോഷ് കല്ലേലി, ബിജിലാല്‍ ആലുനില്‍ക്കുന്നില്‍, സജി കക്കാട്ടുകുഴിയില്‍, സാം മാത്യു, ഗുരുപ്രസാദ്, ജോര്‍ജ്കുട്ടി ചിറ്റാര്‍, സോജു റ്റി. ഏബ്രഹാം, ശ്രീദേവി രതീഷ്, ശ്യാമളാ ഉദയഭാനു, സുസന്‍ മേബിള്‍ സലീം എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

0
കൊയിലാണ്ടി: കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര...

ഇടുക്കിയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

0
ഇടുക്കി: ഇടുക്കി പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി. ഇളങ്കാട്...

കൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയയാൾ മരിച്ചു ; രണ്ടുപേർ ആശുപത്രിയിൽ

0
കൊല്ലം: അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ചെമ്മക്കാട് സ്വദേശിയായ...

റോഡിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ...

0
കൊച്ചി: റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിക്കുകയും...