ചതിയന്മാരായ പ്രവർത്തകരെ റോക്കറ്റിൽ കയറ്റി വിട്ടാല്‍ കോൺഗ്രസ് ജയിക്കും : പത്മജ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃശൂരിൽ ഇതുവരെ ഇല്ലാത്ത ഒരു ആവേശം ഇത്തവണത്തെ ഇലക്ഷനിൽ കാണാൻ ഉണ്ടെന്ന് പത്മജ വേണുഗോപാൽ. സുരേഷ് ഗോപി മുൻപിലേക്ക് വന്നിട്ടുണ്ട്. സ്ത്രീകളുടെ ഒരു സാന്നിധ്യം ആണ് കൂടുതലായി കാണാൻ സാധിച്ചത്. ഇലക്ഷൻ കഴിഞ്ഞശേഷം കൂടുതൽ സ്ത്രീകൾ ബിജെപിയിലേക്ക് വരുമെന്നും അവർ പറയുന്നു. കോൺഗ്രസ് ഉണ്ടാക്കിയ വ്യക്തിയുടെ മകൾക്ക് ഈ സ്ഥിതി വന്നെങ്കിൽ ഞങ്ങൾ ഇനി എന്താണ് കൂടുതൽ ചിന്തിക്കേണ്ടത് എന്ന മെന്റാലിറ്റിയിൽ ആണ് ഇപ്പോൾ ആളുകൾ. ഒരു ധൈര്യം പലർക്കും കിട്ടിയതായി തോന്നുന്നു. ഇലക്ഷൻ കഴിഞ്ഞാൽ കോൺഗ്രസ്സിൽ നിന്നും ഒരു ഒഴുക്ക് ബിജെപിയിലേക്ക് സംഭവിക്കും. എതിർ പാർട്ടിയിലെ അംഗം എന്ന നിലയിൽ മുരളീധരന്റെ കാര്യങ്ങൾ അന്വേഷിച്ചിട്ടില്ല. എന്റെ സഹോദരനെന്ന നിലയിൽ മാത്രമേ കാര്യങ്ങൾ തിരക്കിയൊള്ളൂ.  എന്നെ ഏറ്റവും കൂടുതൽ ദ്രോഹിച്ച ആളുകൾ ആണ് തൃശൂരിൽ അദ്ദേഹത്തിന്റെ ഒപ്പം നടക്കുന്നത് കണ്ടത്. എനിക്ക് ഒരു പ്രതീക്ഷയും അദ്ദേഹത്തിന്റെ കാര്യത്തിൽ ഇല്ല. മറ്റൊന്നും കൊണ്ടല്ല അദ്ദേഹം മിടുക്കൻ ആണെന്ന് ആളുകൾ പറയുന്നത് ശരിയാണ്. പക്ഷേ ഒരാൾക്ക് മാത്രമായി തെരെഞ്ഞെടുപ്പ് നടത്താൻ ആകില്ലല്ലോ.

കെ മുരളീധരന് ഒരു രീതിയുണ്ട്. അദ്ദേഹം ഇവിടെ വന്നാൽ നിലവിലെ സ്ഥിതികൾ ഒക്കെ മാറും. അത് അവർക്ക് സഹിക്കാൻ ആകില്ല. എന്നോട് ചെയ്ത അതെ രീതികൾ തന്നെ ഇദ്ദേഹത്തോടും അവർ ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല. ഞാൻ ഇക്കാര്യം പലവട്ടം സംസാരിച്ചതാണ്. കുറെ കോൺഗ്രസ്സുകാർ ഉണ്ട്. അവർ ആണ് എല്ലാ കാര്യങ്ങളും വീതിച്ചെടുക്കുക. മറ്റാരെയും അടുപ്പിക്കില്ല. പണി എടുക്കുന്നവർക്ക് ഒരു വിലയും ഇല്ല. എന്നെ സഹായിച്ച ഒരാളെയും ഞാൻ മുരളീധരന്റെ കൂടെ കണ്ടില്ല. എന്നാൽ എന്നെ ദ്രോഹിച്ചവരെ എല്ലാവരെയും കണ്ടു. അങ്ങനെ അദ്ദേഹത്തെ പറ്റിക്കാൻ ആകുമോ എന്ന് അറിയില്ല. പക്ഷേ അദ്ദേഹത്തെ തളച്ചിട്ടപോലെ ആണ് തോന്നുന്നത്. അദ്ദേഹം ജയിക്കും എന്ന് തോന്നുന്നില്ല. കാരണം ചതിയന്മാരായ കോൺഗ്രസുകാർ ഇവിടെ ഉണ്ട് അവരെ റോക്കറ്റിൽ ആകാശത്തേക്ക് തിരിച്ചുവരാത്ത പോലെ കയറ്റി വിട്ടാൽ കോൺഗ്രസ് ജയിക്കും- പത്മജ പറയുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചവർ...

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക്...

ആര്‍എസ്എസിനോട് വെറുതെ മുട്ടാൻ നിൽക്കേണ്ട, മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കളുടേത് : കെ...

0
കോഴിക്കോട്: ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ടെന്നും മമതയുടെയും സ്റ്റാലിന്റെയും പിണറായി വിജയന്റെയും...

നീറ്റ് പുനഃപരീക്ഷ : വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നമെന്ന് വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: നീറ്റ് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നമെന്ന് പരാതി. നീറ്റ് യുജി പുനപരിശോധന...