സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ കടപ്പത്രത്തിലൂടെയോ (NCD) അല്ലാതെയോ പണം നിക്ഷേപിക്കുന്നര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഒരു കമ്പനിയില്‍ കടപ്പത്രത്തിലൂടെയോ അല്ലാതെയോ പണം നിക്ഷേപിക്കുന്നതിന് മുമ്പ് ആ കമ്പനിയെക്കുറിച്ചും അതിന്റെ ഉടമയെക്കുറിച്ചും നിക്ഷേപകന്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ആദ്യപടിയായി കമ്പനിയുടെ പേരും പിന്നീട് കമ്പനി ഉടമയുടെ പേരും ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്യാം. ഇങ്ങനെ സേര്‍ച്ച്‌ ചെയ്യുമ്പോള്‍ ഇവര്‍ക്കെതിരെയുള്ള കേസുകളും നിയമനടപടികളും വാര്‍ത്തകളുമൊക്കെ ലഭിക്കും. ഇതിലൂടെ കമ്പനിയെക്കുറിച്ചും ഉടമയെക്കുറിച്ചും ഏകദേശ ധാരണ നിക്ഷേപകന് ലഭിക്കും. പിന്നീട് പരിശോധിക്കേണ്ടത് ഇവര്‍ എന്തൊക്കെ ബിസിനസ്സുകള്‍ ചെയ്യുന്നുണ്ട് എന്നതാണ്. കമ്പനിക്ക് അനുവദനീയമായ വിവിധ ബിസിനസ്സുകള്‍ ചെയ്ത് ലാഭം ഉണ്ടായെങ്കില്‍ മാത്രമേ നിക്ഷേപകര്‍ക്ക് യഥാസമയം പലിശയും മുതലും നല്‍കുവാന്‍ ഇവര്‍ക്ക് കഴിയൂ. ചിലര്‍ സ്വര്‍ണ്ണപ്പണയ ബിസിനസ്സുകള്‍ മാത്രമാണ് ചെയ്യുന്നത്. ഇതിലൂടെ മാത്രം ഒരു കമ്പനിക്ക്  ലാഭകരമായി മുമ്പോട്ട്‌ പോകുവാന്‍ കഴിയില്ല. ഇത്തരം പോരായ്മകള്‍ വ്യക്തമായി മനസ്സിലാക്കുക. അങ്ങനെയുള്ള കമ്പനികളിലെ നിക്ഷേപം സുരക്ഷിതമായിരിക്കില്ല. കമ്പനിയുടെ പേരിലും ഉടമകളുടെ പേരിലുമുള്ള സ്വത്തുവകകള്‍ അറിഞ്ഞിരിക്കുക. കമ്പനി പൊട്ടിയാല്‍ ബഡ്സ് ആക്ട് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നിക്ഷേപകന് ലഭിക്കണമെങ്കില്‍ ഇവരുടെ പേരില്‍ സ്വത്തുവകകള്‍ ഉണ്ടായിരിക്കണം. ഇതിനെക്കുറിച്ച്‌ നിക്ഷേപകന്‍ അറിഞ്ഞിരിക്കുകയും വേണം.

തുടര്‍ച്ചയായി ഡിബഞ്ചര്‍ അഥവാ കടപ്പത്രം (NCD) ഇഷ്യു ചെയ്യുന്ന കമ്പനികളില്‍ പണം നിക്ഷേപിക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്നാണ് ഈ മേഖലയിലെ വിദഗ്ദരുടെ അഭിപ്രായം. ഏതുതരം നിക്ഷേപം ആണെങ്കിലും പണമായി നല്‍കാതിരിക്കുക, ബാങ്ക് അക്കൌണ്ടില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെക്ക് നല്‍കുകയോ ചെയ്യുക. നിക്ഷേപിക്കുന്ന പണത്തിനു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപ്പോള്‍ തന്നെ പരിശോധിക്കുക. നിക്ഷേപകന്‍ പറഞ്ഞ കമ്പനിയില്‍ തന്നെയാണ് നിക്ഷേപം നടത്തിയതെന്നും പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങള്‍ എല്ലാം സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പാക്കുക.

NCD യില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് ഇതിന്റെ എല്ലാ നിബന്ധനകളും പോരായ്മകളും വിശദമായി പഠിക്കുക. ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറാന്‍ കമ്പനിക്ക് ബാധ്യതയുണ്ട്. അതു കൊണ്ട് തന്നെ അവ ചോദിച്ച് വാങ്ങി പഠിക്കുക. കഴിവതും കുറഞ്ഞ കാലാവധിയുള്ള (ഒരുവര്‍ഷം) നിക്ഷേപം മാത്രം നടത്തുക. പലിശ മാസാമാസം കൃത്യമായി വാങ്ങുക. അമിത പലിശ വാഗ്ദാനം ചെയ്യുന്ന കമ്പനികളില്‍ നിക്ഷേപം ഒട്ടും സുരക്ഷിതമായിരിക്കില്ല. കാലാവധി പൂര്‍ത്തിയാക്കിയ നിക്ഷേപം അവിടെത്തന്നെ പുതുക്കി ഇടുന്നത് ശ്രദ്ധയോടെ വേണം. എന്തൊക്കെ പ്രലോഭനങ്ങള്‍ വന്നാലും വലിയ തുക ഒന്നായി ഒരുസ്ഥാപനത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് കൃത്യമായ പഠനം നടത്തിയിരിക്കണം. കയ്യിലുള്ള സമ്പാദ്യം മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപമായി നല്‍കുന്നത് ഉചിതമായിരിക്കില്ല. ആകെ സമ്പാദ്യത്തിന്റെ ഒരു ഭാഗം  ഷെഡ്യൂള്‍ഡ് ബാങ്കുകളിലോ നിക്ഷേപഗ്യാരണ്ടി നല്‍കുന്ന മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ആയിരിക്കുന്നത് കൂടുതല്‍ സുരക്ഷിതത്വം നല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ ശുചിമുറി മാലിന്യം തള്ളി ; ഫയർഫോഴ്സെത്തി റോഡ് വൃത്തിയാക്കി

0
ഹരിപ്പാട്: പള്ളിപ്പാട് ആഞ്ഞിലിമൂട്ടിൽ പാലം മുതൽ ചന്ത വരെയുള്ള പൊതുറോഡിൽ...

കോഴിക്കോട് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. കൂരാച്ചുണ്ട് സ്വദേശി...

കഴക്കൂട്ടത്ത് കാറിൽ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് കാറിൽ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ...

ജസ്റ്റിസ് യശ്വന്ത് വർമക്ക് എതിരായ ആരോപണം ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

0
ന്യൂഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമക്ക് എതിരായ ആരോപണം ശരിവെച്ച് അന്വേഷണ റിപ്പോർട്ട്....