തിരുവനന്തപുരം: മാലിന്യംപോലും അഴിമതിക്ക് ഉപയോഗിക്കുന്നവര്‍ തലമുറകളോട് ചെയ്യുന്നത് ദ്രോഹമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സ്വച്ഛഭാരത് മിഷനെക്കുറിച്ച് സംഘടിപ്പിച്ച സംയോജിത ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരു രാജ്യത്തിൻ്റെ സംസ്കാരത്തിൻ്റെ ഭാഗമാക്കി മാറ്റാൻ സ്വച്ച് ഭാരത് ദൗത്യം കൊണ്ട് സാധിച്ചു. ഒരു നാടിന്‍റ വികസനത്തില്‍ ശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഖരമാലിന്യസംസ്ക്കരണ കാര്യത്തില്‍ കേരളം ഇനിയും ഏറെ മുന്നോട്ട് പോവേണ്ടതുണ്ട്. രാജ്യം മാറുമ്പോള്‍ ചിലര്‍ മാലിന്യംപോലും അഴിമതിക്ക് വേണ്ടി മാറ്റുകയാണ് എന്നും ബ്രഹ്മപുരം വിഷയം ചൂണ്ടിക്കാട്ടി വി. മുരളീധരൻ വിമര്‍ശിച്ചു. അത്തരക്കാര്‍ ഈ തലമുറയെ മാത്രമല്ല വരുംതലമുറയെക്കൂടിയാണ് ദ്രോഹിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് ഭാരതത്തിന് ആരോഗ്യരക്ഷയായത് ശുചിത്വ ദൗത്യത്തിലൂടെ കൈവരിച്ച ശീലങ്ങള്‍ ആണ്. ശുചീകരണ തൊഴിലാളികളെയും അവരുടെ സേവനങ്ങളെയും മാനിക്കാന്‍ നമുക്കാവണമെന്നും വി. മുരളീധരൻ പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























