തോട്ടമൺകാവിൽ ദേവീഭാഗവത നവാഹ ജ്ഞാനയജ്ഞം 26 മുതൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: മദ്ധ്യ തിരുവിതാംകൂറിലെ പ്രസിദ്ധ ദേവീക്ഷേത്രമായ റാന്നി തോട്ടമൺകാവിൽദേവി ഭാഗവത നവാഹ ജ്ഞാനയജ്ഞം സംഘടിപ്പിക്കുന്നു. നവരാത്രി മഹോത്സവ ത്തിൻ്റെ ഭാഗമായി സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 4 വരെയാണ് നവാഹയജ്ഞം. കരുനാഗപ്പള്ളി പാവുമ്പ കൊയ്പ്പള്ളിൽ ശശിധരൻ സ്വാമികളാണ് യജ്ഞാചാര്യൻ. പത്തനാപുരം തലവൂർ ഹരി നമ്പൂതിരി യജ്ഞ ഹോതാവും നെല്ലിമുകൾ ഹരികുമാർ, കടമ്മനിട്ട ജയകുമാർ, പാവുമ്പ മോഹൻജി എന്നിവർ യജ്ഞ പൗരാണികരും ആയിരിക്കും.

യജ്ഞത്തിൻ്റെ മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ചടങ്ങ് 25 ഞായറാഴ്ച നടക്കും. വൈകീട്ട് 6ന് ആചാര്യന്മാരെ യജ്ഞശാലയിലേക്ക് സ്വീകരിക്കുന്ന ആചാര്യവരണം, വിഗ്രഹ പ്രതിഷ്ഠ, ദേവീ ഭാഗവത മഹാത്മ്യ പ്രഭാഷണം എന്നിവ നടക്കും. ക്ഷേത്രം മേൽശാന്തി അജിത് കുമാർ പോറ്റി യജ്ഞ വേദിയിലെ ദീപ പ്രോജ്ജ്വലനം നിർവ്വഹിക്കും. ആചാര്യ വിജയലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ വിവിധ പാരായണ സമിതികളുടെ സമ്പൂർണ്ണ നാരായണീയ പാരായണം ഉണ്ടായിരിക്കും.

തുടർന്നുള്ള എല്ലാ ദിവസങ്ങളിലും യജ്ഞവേദിയിൽ ഗണപതി ഹോമം, ഗായത്രിഹവനം, ലളിതാസഹസ്രനാമജപം,ദേവീ ഭാഗവത പാരായണം, വിശേഷാൽ പൂജകൾ പ്രഭാഷണം, പ്രസാദമൂട്ട് എന്നിവ നടക്കും. സമാപന ദിവസമായ ഒക്ടോബർ 4 ചൊവ്വാഴ്ച സഹസ്രദീപ സമർപ്പണം, അവഭൃഥസ്നാനം, കുങ്കുമാഭിഷേകം എന്നിവയോടെ നവാഹയജ്ഞത്തിന് സമാപനമാകും. വിജയദശമി ദിനമായ ബുധനാഴ്ച രാവിലെ സരസ്വതിപൂജ, പൂജയെടുപ്പ്, വിദ്യാരംഭം,എഴുത്തിനിരുത്ത് എന്നിവയും നടക്കും. ജി.ഹരികുമാർ (പ്രസിഡൻ്റ്), കെ.ബാലചന്ദ്രൻ നായർ (സെക്രട്ടറി) കെ.സി ഗോപിനാഥപിള്ള (ട്രഷറർ) എന്നിവരടങ്ങുന്ന 11 അംഗ ഭരണസമിതിയും 35 അംഗ ജനറൽ കമ്മിറ്റിയുമാണ് നവാഹയജ്ഞത്തിന് നേതൃത്വം നൽകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...