ആലപ്പുഴ : തോട്ടപ്പള്ളി സ്പില്‍വേ വീതികൂട്ടി ജലമൊഴുകുന്നത് സുഗമമാക്കണമെന്നത് നാടിന്റെ പൊതുവായ ആവശ്യമാണെന്നും അതിന് ആരും എതിരുനില്‍ക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി പദ്ധതികളുടെ പ്രദര്‍ശന ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകായയിരുന്നു അദ്ദേഹം.
തോട്ടപ്പള്ളി സ്പില്‍വേമുഖത്തുള്ള കാറ്റാടിക്കാട് വെട്ടുന്നതിനെ തിരേയുള്ള പ്രതിഷേധം മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം . സ്പില്‍വേ ഇപ്പോഴുള്ളതുപോലെ ഇരുന്നാല്‍ മതിയെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ അത് ശരിയല്ല. അവിടെ വീതികൂട്ടി വെള്ളം ഒഴുകിപ്പോകുന്നതിന് നടപടി സ്വീകരിക്കുമ്പോള്‍ ആരുടെ ഭാഗത്തുനിന്നും എതിരുണ്ടാവരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കിഫ്ബിയിലൂടെ ആലപ്പുഴയില്‍മാത്രം 86 പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിനായി 3187 കോടി രൂപ ചെലവഴിക്കും. ഇതോടൊപ്പമാണ് കുട്ടനാട് പദ്ധതികളും നടപ്പാക്കുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി .