ഹാപ്പികേരളം ഇടം രൂപവത്കരണത്തിന് തോട്ടപ്പുഴശേരി മോഡൽ സി.ഡി.എസിൽ തുടക്കംകുറിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ജില്ലയിൽ ഹാപ്പികേരളം ഇടം രൂപവത്കരണത്തിന് തോട്ടപ്പുഴശേരി മോഡൽ സി.ഡി.എസിൽ തുടക്കംകുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എസ്.ആദില മുഖ്യപ്രഭാഷണം നടത്തി. ജെൻഡർ പ്രോഗ്രാം മാനേജർ പി.ആർ. അനുപ, ജനപ്രതിനിധികൾ, അസിസ്റ്റന്റ് സെക്രട്ടറി, സി.ഡി.എസ്. അംഗങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. തോട്ടപ്പുഴശേരി വാർഡ് മാരാമൺ കുടുംബങ്ങൾ അടങ്ങിയ ഇടം രൂപവത്കരണമാണ് നടന്നത്.

സാമൂഹികപ്രവർത്തകർ, കൗൺസിലർമാർ, പോഷകാഹാരവിദഗ്‌ധർ, റിട്ട.അധ്യാപകർ, വിവിധ വിഷയങ്ങളിൽ അനുഭവസമ്പത്തുള്ളവർ തുടങ്ങിയവരാണ് റിസോഴ്‌സ് പേഴ്സൺമാരായിട്ടുള്ളത്. കുടുംബശ്രീയുടെ എന്നിടം പദ്ധതിയുമായി യോജിപ്പിച്ചാണ് ഹാപ്പിനസ് കേന്ദ്രങ്ങളുടെ പ്രവർത്തനം. തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, ശുചിത്വം കല, സാഹിത്യം, സ്പോർട്ട് മാനസികാരോഗ്യം, പോഷകാഹാരം, ജനാധിപത്യമൂല്യങ്ങൾ അടിസ്ഥാനമാക്കിയാണ് തുടങ്ങിയ പ്രവർത്തനം. തദ്ദേശവകുപ്പിന്റെ മുഖ്യപങ്കാളിത്തത്തിൽ ആരോഗ്യം, സാമൂഹികനീതി, വനിതാ ശിശുവികസനം, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളും പദ്ധതിയുടെ ഭാഗമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...