ഡല്‍ഹിയില്‍ വ്യാഴാഴ്ച രാവിലെ മാത്രം റദ്ദാക്കിയത് 30 ഇൻഡിഗോ വിമാന സര്‍വീസുകള്‍ ; വിമാനത്താവളങ്ങളില്‍ കുടുങ്ങി ആയിരക്കണക്കിന് യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്‍ഡിഗോ വിമാനങ്ങളുടെ സര്‍വീസുകള്‍ തുടച്ചയായി തടസപ്പെടുന്നതിനിടെ ഡല്‍ഹിയിലും മുംബൈയിലും ഹൈദരാബാദിലുമടക്കമുള്ള വിമാനത്താവളങ്ങളില്‍ കുടുങ്ങി യാത്രക്കാര്‍. ആയിരത്തിലേറെ യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. ഡല്‍ഹിയില്‍ നിന്നും പുറപ്പെടേണ്ട 30 ഓളം വിമാനങ്ങളാണ് വ്യാഴാഴ്ച രാവിലെ റദ്ദാക്കിയത്. ഹൈദരാബാദില്‍ നിന്ന് 33 വിമാനങ്ങളും റദ്ദാക്കി. വ്യാഴാഴ്ച മാത്രം 170 ലേറെ വിമാനങ്ങള്‍ റദ്ദാക്കിയേക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലായി 200 ലേറെ വിമാനങ്ങളാണ് കഴിഞ്ഞ ദിവസം മാത്രം സര്‍വീസ് റദ്ദാക്കിയത്. സാങ്കേതിക തടസങ്ങളും ശൈത്യകാല സര്‍വീസുകളുമായി ബന്ധപ്പെട്ട ഷെഡ്യൂളുകളില്‍ വന്ന തടസങ്ങളും ഏവിയേഷന്‍ സിസ്റ്റത്തില്‍ ഉണ്ടായിട്ടുള്ള ചില മാറ്റങ്ങളുമാണ് സര്‍വീസ് റദ്ദാക്കുന്ന കാരണങ്ങളിലേക്ക് എത്തിയതെന്നുമാണ് ഇന്‍ഡിഗോ നല്‍കുന്ന വിശദീകരണം. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചില പരിഷ്‌കരണങ്ങള്‍ നടപ്പാക്കി വരികയാണെന്നും അത് 48 മണിക്കൂറിനുള്ളില്‍ നിലവില്‍ വരുമെന്നും ഇതോടെ സാധാരണഗതിയില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയുമെന്നും ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...