ജീവന് ഭീഷണി ; തോക്ക് ലൈസന്‍സിനായി കളക്ടര്‍ക്ക് അപേക്ഷ നല്‍കി പി.വി. അന്‍വര്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എ, എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി. ഇത്തരത്തിൽ എ.ഡി.ജി.പി.ക്ക് എതിരായ തുടര്‍ച്ചയായ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പി.വി. അന്‍വര്‍ തോക്ക് ലൈസന്‍സിനായി മലപ്പുറം ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. ജില്ലാ കളക്ടറുടെ ചേംബറില്‍ നേരിട്ടെത്തിയാണ് അദ്ദേഹം ഈ അപേക്ഷ നല്‍കിയത്. അതേസമയം എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ തിങ്കളാഴ്ചയും പി.വി. അന്‍വര്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. സോളാര്‍ കേസ് അട്ടിമറിച്ചതിന് പിന്നില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറാണെന്നും, കൂടാതെ കവടിയാറില്‍ അദ്ദേഹം കൊട്ടാരം പോലെയുള്ള വലിയ വീട് നിര്‍മിക്കുന്നുണ്ടെന്നുമായിരുന്നു എം.എല്‍.എ.യുടെ പുതിയ ആരോപണം. അതുമാത്രമല്ല സ്വര്‍ണക്കടത്തില്‍ അടക്കം എ.ഡി.ജി.പിക്ക് പങ്കുണ്ടെന്ന് ആവര്‍ത്തിച്ച എം.എല്‍.എ, തിങ്കളാഴ്ച മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റേതെന്ന് അവകാശപ്പെടുന്ന പുതിയ ശബ്ദസന്ദേശവും പുറത്തുവിട്ടു.എന്നാൽ , തന്റെ ഈ വെളിപ്പെടുത്തലുകള്‍ തത്കാലത്തേക്ക് നിര്‍ത്തുകയാണെന്നായിരുന്നു തിങ്കളാഴ്ച പി.വി. അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം വെളിപ്പെടുത്തലിന്റെ ഒന്നാംഘട്ടം ഇവിടെ അവസാനിപ്പിക്കുകയാണ്, ഇനി തീർച്ചയായും ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട നഗരത്തില്‍ ഗുണ്ടാ ആക്രമണം – വ്യാപാര സ്ഥാപനങ്ങളും കാറും തകര്‍ത്തു : പ്രതിഷേധവുമായി...

0
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള നിരന്തരമായ ഗുണ്ടാ...

ഭിന്നശേഷിക്കാർക്കെതിരെ സൈബർ ആക്രമണം : പരാതിയിൽ കർശന നടപടി സ്വീകരിക്കുമെന്ന് സൈബർ പോലീസ്

0
ആലപ്പുഴ : സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ വഴി ഭിന്നശേഷിക്കാർക്ക് നേരെ...

ബോഡി ബിൽഡർമാരുടെ പോലീസ് നിയമനം ചോദ്യം ചെയ്തുള്ള ഹർജിൽ ചോദ്യങ്ങളും വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: ബോഡി ബിൽഡർമാരുടെ പോലീസ് നിയമനം ചോദ്യം ചെയ്തുള്ള ഹർജിൽ ചോദ്യങ്ങളും...

ഡോ. എം പി പരമേശ്വരന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം പി...