ഓപ്പറേഷന്‍ പി ഹണ്ട് : പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ കണ്ട ആറ് പേര്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കണ്ട ആറ് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഡോ. ഡി ശില്പയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം ജില്ലയില്‍ നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിലാണ് യുവാക്കള്‍ കുടുങ്ങിയത്.പരിശോധനക്ക് പിന്നാലെ കുമ്പള, വിദ്യാനഗര്‍, ബദിയടുക്ക, രാജപുരം പോലീസ് സ്‌റ്റേഷനുകളില്‍ ഓരോ കേസുകള്‍ വീതവും, കാഞ്ഞങ്ങാട് രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തു. അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ ഉപയോഗിച്ച ആറ് ഫോണുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായ പരിശോധനക്കും അയച്ചിട്ടുണ്ട്. പരിശോധന റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തോട്ടമൺ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി കുരിശടിയിൽ മോഷണം : ഫുട്ബോൾ ലോകകപ്പ് ലഹരിയും...

0
റാന്നി: തോട്ടമൺ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയുടെ കീഴിലുള്ള തെക്കേപ്പുറം സെന്റ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം – സ്വര്‍ണ്ണമാല കവര്‍ന്നു : പുതുശ്ശേരിമല സ്വദേശി പ്രദീപ് (21)...

0
പെരുനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയും സ്വര്‍ണ്ണമാല കവരുകയും ചെയ്ത...

ഉമ്മന്‍ചാണ്ടി ചരമവാര്‍ഷിക ദിനാചരണം ജൂലൈ 18ന്

0
പത്തനംതിട്ട : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ...

റാന്നി എം.എൽ.എ അഡ്വ. പഴകുളം മധുവിന്റെ നേതൃത്വത്തിൽ ലോകകപ്പ് സെമി ഫൈനൽ ബിഗ് സ്ക്രീനില്‍

0
റാന്നി : റാന്നി എം.എൽ.എ അഡ്വ.പഴകുളം മധുവിന്റെ നേതൃത്വത്തിൽ ഇട്ടിയപ്പാറ ബസ്...