കർണാടക മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങൾക്കു ഭീഷണി ; അതീവ സുരക്ഷയൊരുക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങൾക്കു ബോംബ് ഭീഷണി.ഇ- മെയിൽ വഴിയാണ് ഭീഷണി മുഴക്കിയത്. ബംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തര മന്ത്രി ജി. പരമേശ്വര, ബംഗളൂരു പൊലീസ് കമ്മിഷണർ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ഭീഷണി. ശനിയാഴ്‌ച ഉച്ച തിരിഞ്ഞ് 2.48ന് സ്ഫോടനം നടക്കുമെന്നും 2.5 മില്യൺ യു.എസ് ഡോളർ നൽകിയില്ലെങ്കിൽ നഗരത്തിലെങ്ങും സ്‌ഫോടനം നടത്തുമെന്നും പറയുന്നു.ഷാഹിദ് ഖാൻ 10786 എന്നു തുടങ്ങുന്ന മെയിൽ ഐ.ഡിയിൽ നിന്നാണ് സന്ദേശം എത്തിയത്.കഴിഞ്ഞ ആഴ്‌ച ബംഗളൂരുവിൽ നടന്ന സ്ഫോടനം ചൂണ്ടിക്കാട്ടി സിനിമയുടെട്രെയിലർ എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചിട്ടുണ്ട്.

ബസുകൾ, ട്രെയിനുകൾ, ക്ഷേത്രങ്ങൾ, ഹോട്ടലുകൾ തുടങ്ങി പൊതു സ്ഥലങ്ങളിൽ വലിയ സ്‌ഫോടനങ്ങൾ നടത്തും. ഒരു ട്രെയിലർ കൂടി ഞങ്ങൾ നിങ്ങളെ കാണിക്കും. അടുത്ത സ്‌ഫോടനം അംബാരി ഉത്സവ് ബസിലാണ്. അതിലെ സ്‌ഫോടനത്തിനുശേഷം ഞങ്ങളുടെ ആവശ്യം സമൂഹമാദ്ധ്യമത്തിലൂടെ ഉന്നയിക്കും. നിങ്ങൾക്കയച്ച മെയിലിന്റെ സ്‌ക്രീൻഷോട്ടുകൾ അവിടെ അപ്‌ലോഡ് ചെയ്യും. അടുത്ത സ്‌ഫോടനം എവിടെയെന്ന് അതുവഴി പുറത്തുവിടുമെന്നും പറയുന്നു. കഴിഞ്ഞ ആഴ്‌ച ബംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ നടന്ന സ്ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...