ഉത്സവത്തിനിടെ തര്‍ക്കം ; യുവാവിനെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ഇരിങ്ങാലക്കുട കാട്ടൂര്‍ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച കേസിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇല്ലിക്കാട് സ്വദേശികളായ കിരണ്‍ (37), വിപിന്‍ (39), കാട്ടൂര്‍ സ്വദേശി ഗോകുല്‍ (18) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് കാട്ടൂര്‍ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ കിരണ്‍, വിപിന്‍, ഗോകുല്‍ എന്നിവരും കമ്മിറ്റിക്കാരുമായി തർക്കമുണ്ടായി. തുടര്‍ന്ന് ഇവരെ പിടിച്ച് മാറ്റാന്‍ ശ്രമിച്ച നരിക്കുഴി ദേശത്ത് സജിത്ത് (43) എന്നയാളെയാണ് കിരണ്‍, വിപിന്‍, ഗോകുല്‍ എന്നിവർ ചേർന്ന് ആക്രമിച്ചത്. പള്ളിവേട്ട നഗറിനു സമീപത്ത് വച്ച് മൂവരും കയ്യിലുണ്ടായിരുന്ന കരിങ്കല്ല് കൊണ്ട് സജിത്തിന്‍റെ തലയിലും മുഖത്തും അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ കണ്ടുപിടിക്കുന്നതിനായി നടത്തിയ അന്വേഷണങ്ങളില്‍ ഇവര്‍ ജില്ല വിട്ട് പുറത്തു പോയെന്ന് മനസിലായി. തുടർന്ന് ഇവരെ പിടികൂടാൻ പോലീസ് വ്യാപക അന്വേഷണം നടത്തി. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മാഹി പോലീസിന്‍റെ സഹായത്താല്‍ മാഹിയില്‍ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു.  പിടിയിലായവരിൽ കിരണ്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ അടിപിടി കേസുകളിലെയും ഇരിങ്ങാലക്കുട  പോലീസ് സ്റ്റേഷനില്‍ തട്ടിപ്പ് കേസിലെയും പ്രതിയാണ്. വിപിന്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ അടിപിടി കേസിലെ പ്രതിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...