ഓണാഘോഷത്തിനിടെ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചേർത്തല: ശാവാശ്ശേരി ക്ഷേത്ര മൈതാനത്ത് ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കിടെ കമ്മിറ്റി അംഗത്തെ ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ മൂന്നുപേർ പോലീസിന്റെ പിടിയിലായി. പരിപാടിക്കിടെ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് പ്രതികൾ സംഘം ചേർന്ന് കമ്മിറ്റി അംഗത്തെ മർദ്ദിച്ചത്. കോട്ടയം ജില്ലയിൽ നിന്നും കാപ്പ പ്രകാരം നാടുകടത്തപ്പെട്ട ആയ്മനം സ്വദേശി വിനീത് സഞ്ജയ്, ചേർത്തല മുനിസിപ്പാലിറ്റി പത്താം വാർഡിൽ താമത്താൻ വെളിയിൽ സന്തോഷിന്റെ മകൻ മഹാദേവൻ, തണ്ണീർമുക്കം പഞ്ചായത്ത് ഇരുപത്തിമൂന്നാം വാർഡിൽ കപ്പേള വിളി വീട്ടിൽ ജെയിംസ് ജോണിന്റെ മകൻ ജോൺ കെ ജെയിംസ് എന്നിവരെയാണ് ചേർത്തല പോലീസ് ഷൊർണൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. അക്രമണത്തിന് ശേഷം ചേർത്തലയിൽ നിന്നും ഷൊർണൂരിലേക്ക് കടന്ന പ്രതികളെ ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് പോലീസ് പിടികൂടിയത്. പിടിയിലായ വിനീത് സഞ്ജയ്‌ക്കെതിരെ അടിപിടിയും ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പതിനൊന്നോളം കേസുകൾ നിലവിലുണ്ട്.

ചേർത്തല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മഞ്ജു ലാലിന്റെ നിര്‍ദേശപ്രകാരം സർക്കിൾ ഇൻസ്പെക്ടർ മഞ്ജു ദാസ്, ചേർത്തല സ്റ്റേഷൻ ഹൗസ് ഓഫിസര്‍ ബിജിത്ത് ലാൽ, സബ് ഇൻസ്പെക്ടർ ബിജു, സിവിൽ പോലീസ് ഓഫിസര്‍മാരായ അജയ് മുരളീധരൻ, ഗിരീഷ്, പ്രവീഷ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ലോഡ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണം ; മാൽവെയർ മുന്നറിയിപ്പുമായി ആന്ത്രോപിക്

0
ക്ലോഡ് എഐ ടൂൾ ഉപയോക്താക്കളുടെ പിസികളിലോ ലാപ്ടോപ്പുകളിലോ മാൽവെയർ ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന...

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസ് : ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയേക്കും

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശനെ വഴിയിൽ തടഞ്ഞ് അസഭ്യം പറഞ്ഞ കേസിൽ...

പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനവുമായി മന്ത്രി രമേശ് ചെന്നിത്തല

0
കണ്ണൂര്‍: തിരഞ്ഞെടുപ്പ് തോൽവിയിൽ ജനങ്ങളെയും സ്വന്തം പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയെയും...

പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം ; ഹർജി തള്ളി സുപ്രീംകോടതി

0
ന്യൂഡൽഹി: എഥനോൾ കലർന്ന പെട്രോളിലെ സുതാര്യത ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി സുപ്രീംകോടതി...