തെലങ്കാനയിൽ മൂന്ന് മക്കളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ; അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : വിവാഹേതര ബന്ധത്തിന് തടസമാകുമെന്ന് കണ്ട് മൂന്നു മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. കൊലപാതകത്തിന് സഹായിച്ച ആൺസുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് രംഗറെഡ്ഡി ജില്ലയിലെ മേടക്പള്ളി ഗ്രാമത്തിലാണ് സംഭവം. മാതാവ് രജിത, കാമുകൻ സുരു ശിവ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ലാവണ്യ എന്നറിയപ്പെടുന്ന രജിത 2013ൽ ഇൻറർമീഡിയറ്റ് രണ്ടാം വർഷം പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു നിലവിലെ ഭർത്താവ് അവുരിചിന്തല ചെന്നയ്യയെ വിവാഹം കഴിച്ചത്. രജിതയെക്കാൾ 20 വയസ് കൂടുതലുണ്ടായിരുന്നു ചിന്നയ്യക്ക്. ദമ്പതികൾതക്ക് സായ് കൃഷ്ണ(12), മധുപ്രിയ(10), ഗൗതം(8) എന്നിങ്ങനെ മൂന്ന് കുട്ടികളുമുണ്ട്.

രംഗറെഡ്ഡി ജില്ലയിലെ തലകൊണ്ടപ്പള്ളി മണ്ഡലത്തിലെ മേദക്പള്ളി ഗ്രാമത്തിൽ നിന്നുള്ള കുടുംബം കഴിഞ്ഞ മൂന്ന് വർഷമായി അമീൻപൂർ ഗ്രാമത്തിലെ ബിരൻഗുഡയിലെ രാഘവേന്ദ്ര കോളനിയിലാണ് താമസിക്കുന്നത്. കുടിവെള്ള ടാങ്കറിൻറെ ഡ്രൈവറാണ് ചിന്നയ്യ, രജിത ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയും. ആറ് മാസങ്ങൾക്ക് മുൻപാണ് പത്താം ക്ലാസ് സംഗമത്തിനിടെ രജിത തൻറെ പഴയ സഹപാഠി ശിവയെ കണ്ടുമുട്ടുന്നത്. വാട്ട്സാപ്പ് ചാറ്റുകളിലൂടെയും ഫോൺകോളുകളിലൂടെയും വീഡിയോ കോളുകളിലൂടെയും ഇവരുടെ ബന്ധം വളർന്നു. രജിതയും ചെന്നയ്യയും തമ്മിലുള്ള പ്രായവ്യത്യാസം വിവാഹത്തിൻറെ തുടക്കം മുതൽ തന്നെ അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണമായിരുന്നു. ഇതിനൊച്ചൊല്ലി ദമ്പതികൾ ഇടയ്ക്കിടെ വഴക്കിട്ടിരുന്നു. ശിവയുമായി കണ്ടുമുട്ടിയതിന് ശേഷം അയാളെ വിവാഹം കഴിക്കണമെന്നായിരുന്നു രജിതയുടെ ആഗ്രഹം.

അവിവാഹിതനായ ശിവയോട് അവൾ വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ വിവാഹമോചനം നടത്താനും കുട്ടികളെ ഉപേക്ഷിക്കാനും അയാൾ ആവശ്യപ്പെട്ടു. ഇതോടെ കുട്ടികളെ ഇല്ലാതാക്കാൻ രജിത തീരുമാനിക്കുകയായിരുന്നു. മാർച്ച് 27ന് വൈകിട്ട് 5 മണിയോടെ മക്കളെ കൊല്ലാനുള്ള തീരുമാനത്തെക്കുറിച്ച് രജിത ശിവയോട് പറഞ്ഞു. ശിവ ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആ രാത്രിയിൽ, ഭർത്താവ് അത്താഴം കഴിച്ച് രാത്രി 10 മണിയോടെ ടാങ്കറുമായി ചന്ദനഗറിലേക്ക് പോയപ്പോൾ, രജിത ആ അവസരം മുതലെടുത്തു. മൂത്ത മകൻ സായ് കൃഷ്ണയെയാണ് ആദ്യം കൊലപ്പെടുത്തിയത്. പിന്നീട് മധുപ്രിയയും ഗൗതമിനെയും കൊലപ്പെടുത്തി. ടവ്വൽ കൊണ്ട് മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് രജിത ഈ ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവരെ റിമാൻഡ് ചെയ്യുമെന്നും എസ്പി സ്ഥിരീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...