കോന്നിയില്‍ അങ്കം കുറിച്ച് മൂന്ന് മുന്നണികളും ; കെ.യു.ജനീഷ് കുമാര്‍ (LDF), സതീഷ്‌ കൊച്ചുപറമ്പില്‍ (UDF), ടി.പി സുന്ദരേശന്‍ (NDA)

For full experience, Download our mobile application:
Get it on Google Play

കോന്നി : നിയമസഭാ തെരഞ്ഞടുപ്പില്‍ കോന്നിയില്‍ മൂന്ന് മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ മത്സരചിത്രം വ്യക്തമായി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സിറ്റിംഗ് എം.എല്‍.എ അഡ്വ.കെ.യു.ജനീഷ് കുമാറും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് അഡ്വ.സതീഷ്‌ കൊച്ചുപറമ്പിലും എന്‍.ഡി എ സ്ഥാനാര്‍ഥിയായി  എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശനും മത്സരിക്കും.

ദീര്‍ഘകാലം കോന്നി എം.എല്‍.എ യായിരുന്ന അഡ്വ.അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ പാര്‍ലമെന്റില്‍ മത്സരിച്ചപ്പോള്‍ 2019 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച അഡ്വ.കെ.യു ജനീഷ് കുമാര്‍ കോന്നിയുടെ എം.എല്‍.എ ആയത്. പിന്നീട് 2021 ല്‍ നടന്ന തെരഞ്ഞെടുപ്പിലും ജനീഷ് കുമാര്‍ വിജയിച്ചു. 1983 ഏപ്രില്‍ 10ന് പത്തനംതിട്ട ജില്ലയിലെ സീതത്തോട്ടില്‍ പി. ഉത്തമന്റെയും കെ.കെ വിജയമ്മയുടെയും മകനായി ജനിച്ച കെ.യു ജനീഷ് കുമാര്‍ എസ്.എഫ്.ഐ യിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഡി.വൈ.എഫ്.ഐ യുടെ സംസ്ഥാന വൈസ്‌ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. ബി.എ, എല്‍.എല്‍ബി ബിരുദധാരിയും അഭിഭാഷകനുമാണ്. ഭാര്യ – അനുമോള്‍, നൃപന്‍ കെ.ജനീഷ്, ആസിഫ അനു ജനീഷ് എന്നിവര്‍ മക്കളാണ്.

പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് അഡ്വ.സതീഷ്‌ കൊച്ചുപറമ്പിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തനമാരംഭിച്ച് നിലവില്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹം കെ.പി.സി.സി സെക്രട്ടറി, എക്സിക്യുട്ടീവ്‌ അംഗം, ഡി.സി.സി വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്ന നിലയിലും യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് , ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ,മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, കെ.എസ്.യു യൂണിറ്റ് സെക്രട്ടറി തുടങ്ങിയ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എം.ജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്‌ അംഗമായി മൂന്ന് തവണ തെരഞ്ഞടുക്കപ്പെട്ടു. കായംകുളം എം.എസ്.എം കോളേജിലെ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കൊച്ചുപറമ്പില്‍ റിട്ട.കെ.എസ്.ഇ.ബി എഞ്ചിനീയര്‍ പി.ആര്‍ നാരായണപ്പണിക്കരുടെയും മലയാലപ്പുഴ കല്ലിടുക്കില്‍ കുടുംബാംഗം കണ്ണശസ്മാരക ഹൈസ്കൂള്‍ അധ്യാപികയായിരുന്ന ജാനകിയമ്മയുടെയും മകനാണ്.

എന്‍.ഡി.എ സ്ഥാനാര്‍ഥിയായി (ബി.ഡി.ജെ.എസ്) കോന്നി വകയാര്‍ മ്ലാന്തടം സ്വദേശി സുന്ദര ഭവനത്തില്‍ ടി.പി സുന്ദരേശന്‍ മത്സരിക്കും. എസ്.എന്‍.ഡി.പി യോഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ സജീവ സാന്നിധ്യമാണ് അദ്ദേഹം. എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി, എസ്.എന്‍ ട്രസ്റ്റ് അംഗം എന്നീ ചുമതലകള്‍ വഹിക്കുന്നുണ്ട്. പി.ജി ഷീബയാണ് ഭാര്യ. തുകിന്‍ കൃഷ്ണ, സാനിയ എസ്.കൃഷ്ണ എന്നിവര്‍ മക്കളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...