മുംബൈയിൽ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിവന്ന പെണ്‍വാണിഭ സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിവന്ന പെണ്‍വാണിഭ സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. ബംഗ്ലാദേശ് പൗരന്മാരായ മുഹമ്മദ് ഖാലിദ് ഭപാരി, ജുബേര്‍ ഹാരൂണ്‍ ഷെയ്ഖ്, ഷാമിന്‍ ഗഫര്‍ സര്‍ദാര്‍ എന്നിവരാണ് അറസ്റ്റിലായത്. പാല്‍ഘര്‍ ജില്ലയിലുള്ള നായഗാവിലെ ഒരു ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിവരികയായിരുന്നു ഇവര്‍. ഇവിടെ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാതെ ഒരു പെണ്‍കുട്ടിയെയും ഒരു യുവതിയെയും പോലീസ് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ഇരുവരും ബംഗ്ലാദേശ് സ്വദേശിനികളാണ്. പെണ്‍വാണിഭത്തിനായി ഇവരെ രാജ്യത്തേക്ക് കടത്തി കൊണ്ടുവരികയായിരുന്നുവെന്നാണ് സൂചന.

മനുഷ്യക്കടത്തിനെതിരേ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘റെക്‌സ്യു ഫൗണ്ടേഷന്‍’ എന്ന സംഘടനയുടെ ഒരു കേന്ദ്രത്തിലാണ് നിലവില്‍ ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളെ വില്‍ക്കല്‍, മനുഷ്യക്കടത്ത്, കടത്തപ്പെട്ടയാളെ ചൂഷണം ചെയ്യല്‍ അടക്കമുള്ള കുറ്റങ്ങൾക്ക് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. പോക്‌സോ വകുപ്പും ഇവര്‍ക്ക് എതിരെ ചുമത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമാടം വേലന്‍കടവില്‍ കടത്ത് വള്ളമില്ലാതെയായിട്ട് ഒന്നര വര്‍ഷം : പുനരാരംഭിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ വേലന്‍കടവിനെയും പത്തനംതിട്ട നഗരസഭയിലെ കൊടുന്തറ കടവിനെയും...

തിരുവല്ല കുറ്റൂരില്‍ കര്‍ഷകര്‍ക്ക് പ്രതിസന്ധിയായി കൃഷിഭൂമിയില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍

0
തിരുവല്ല : പ്രളയജലം ഒഴിഞ്ഞിട്ടും ദുരിതത്തിലാണ് തിരുവല്ല കുറ്റൂരിലെ കര്‍ഷകര്‍. പ്രളയത്തില്‍ കൃഷിഭൂമിയില്‍...

ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി സിപിഎം നേതാവ് എം.എം.അനസ് അലി

0
ആലപ്പുഴ: ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി ആലപ്പുഴയിലെ സിപിഎം...

പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി : ജില്ലാ പോലീസ് മേധാവിക്ക് പരാതി...

0
പന്തളം : പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി. പന്തളം മങ്ങാരം...