കോന്നിയില്‍ കെ.എസ്.ആര്‍.റ്റി സി ബസ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് മൂന്ന് യാത്രക്കാര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : നിയന്ത്രണം വിട്ട കെ.എസ്.ആര്‍.റ്റി.സി ബസ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് മൂന്ന് യാത്രക്കാര്‍ക്ക് പരിക്ക്. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാനും ബൈക്കും കെ.എസ്.ആര്‍.റ്റി.സി ബസ് ഇടിച്ച് തകര്‍ത്തു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വകയാറിലായിരുന്നു അപകടം നടന്നത്. പത്തനാപുരം ഭാഗത്ത് നിന്നും കോന്നി ഭാഗത്തേക്ക് സഞ്ചരിച്ച കെ.എസ്.ആര്‍.റ്റി.സി ബസ് നിയന്ത്രണം വിട്ട് സമീപത്തെ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിക്കുകയും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലും വാനിലും ഇടിക്കുകയുമായിരുന്നു. സംഭവത്തില്‍ ബസിലുണ്ടായിരുന്ന അന്നമ്മ സാമുവേല്‍, ഷിഫാന, ഫെമീല എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ശക്തിയില്‍ ബൈക്ക് ഏറെ ദൂരം തെറിച്ച് പോയി. ബസിന്റെ മുന്‍ ഭാഗം അപകടത്തില്‍ തകര്‍ന്നു.

അമിത വേഗതയില്‍ വന്ന ബസിന്റെ ടയറുകള്‍ മഴയത്ത് റോഡില്‍ തെന്നി മാറിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. സംസ്ഥാന പാതയില്‍ മഴയില്‍ വാഹനത്തിന്റെ  ടയറുകള്‍ തെന്നി മാറി നിരവധി വാഹനാപകടങ്ങള്‍ ആണ് നടന്നിട്ടുള്ളത്. വെള്ളം വീഴുമ്പോള്‍ റോഡിന്റെ ഘര്‍ഷണം കുറയുന്നതാണ് പ്രധാന അപകടകാരണം. കോന്നി, വകയാര്‍, കൊല്ലന്‍പടി, മുറിഞ്ഞകല്‍, കൂടല്‍, കലഞ്ഞൂര്‍ ഭാഗങ്ങളില്‍ എല്ലാം സമാനമായ രീതിയില്‍ വാഹനാപകടങ്ങള്‍ നടക്കുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി : പിണറായിയെ പ്രതിരോധിക്കാതെ സിപിഐ ; കേസിനെക്കുറിച്ച് പൂർണ്ണമായി അറിയില്ലെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പിണറായി വിജയനെ പ്രതിരോധിക്കാതെ സിപിഐ. മാസപ്പടി ഇടപാടിൽ പിണറായി വിജയനെതിരെ...

സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം ; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും

0
തിരുവനന്തപുരം : പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ...

ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന്...

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...