ഡൽഹിയിൽ മൂന്ന് പേർ മുങ്ങിമരിച്ച സംഭവം ; പുതിയ​ വെളിപ്പെടുത്തലുമായി വിദ്യാർഥികൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഡൽഹിയിലെ ​റാവൂസ് ഐ.എ.എസ് സ്റ്റഡിസർക്കിളിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവത്തിൽ പുതിയ​ വെളിപ്പെടുത്തലുമായി വിദ്യാർഥികൾ. ശനിയാഴ്ചയാണ് അപകടമുണ്ടായത്. വെള്ളം കയറിയതിന് പിന്നാലെ ബയോമെട്രിക് സംവിധാനം തകരാറിലായതോടെ വാതിൽ ലോക്കായതിനാൽ വിദ്യാർഥികൾക്ക് പുറത്തിറങ്ങാനാകാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ. എന്നാൽ അപകടമുണ്ടായ താ​ഴത്തെ നിലയിൽ ബയോമെ​​ട്രിക് സംവിധാനമുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മറ്റൊരു വിദ്യാർഥി. വാർത്താ ഏജൻസിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

താഴത്തെനില മോക് ടെസ്റ്റുകൾ നടത്താനും പഠനസാമഗ്രികൾ സൂക്ഷിക്കാനുമാണ് പൊതുവെ ഉപ​യോഗിക്കുന്നതെന്നാണ് ഉത്തർപ്രദേശ് സ്വദേശിയായ വിദ്യാർഥി വെളിപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥിയുടെ ​​പേര് പി.ടി.ഐ പുറത്തുവിട്ടിട്ടില്ല. ബേസ്മെന്റ് കെട്ടിടത്തിൽ 2 ​വാതിലുകളാണ് ഉള്ളത്. അതിലൊന്ന് പൊതുവെ ആറുമണിയോടെ അടക്കും. അടച്ചവാതിലിന് സമീപത്താകും മരിച്ച വിദ്യാർഥികൾ കുടുങ്ങിയതെന്ന് സംശയിക്കുന്നതായും വിദ്യാർഥി പറഞ്ഞു. മഴസമയങ്ങളിൽ ലൈബ്രറിക്കെട്ടിടം അടച്ചിടാറാണ് പതിവ്. എന്നാൽ അന്നെന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും വിദ്യാർഥി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രിയുടെ മുംബൈ സന്ദർശനത്തിനു വ്യാജ പിഎംഒ ഉദ്യോഗസ്ഥൻ ; രേഖകൾ നിർമിച്ചത് ചാറ്റ് ജിപിടി...

0
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദർശനത്തിനു മുന്നോടിയായി ജിയോ വേൾഡ്...

ആര്യനാട് പെയിന്റിങ് തൊഴിലാളിയുടെ കൊലപാതകം : നാല് സുഹൃത്തുക്കൾ അറസ്റ്റിൽ

0
തിരുവനന്തപുരം: ആര്യനാട് കുളപ്പടയ്ക്ക് സമീപം പെയിന്റിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ...

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം ; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ ;...

0
റിയാദ്: സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്'...

നിലത്ത് വീണ തിന്ന‍ർ കുട്ടികൾ അബദ്ധത്തിൽ കുടിച്ചെന്ന് അച്ഛനമ്മമാർ ; വീട്ടിൽ പോലീസ് പരിശോധന...

0
അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീട്ടിൽ...