എറണാകുളത്ത് പോലീസ് ക്യാമ്പിൽ ഇരുന്ന് മദ്യപാനം ; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഹിൽപാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിനുള്ളിൽ ഇരുന്ന് മദ്യപിച്ച മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ. കെഎപി ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ കെ യു അഭിലാഷ്, എൻ നവാസ്, എം വിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഹിൽപാലസ് പോലീസ് ക്യാമ്പിലെ ബാരക്കിൽ നടന്ന പതിവ് പരിശോധനയ്ക്കിടെയാണ് ഇവർ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. ഇവരിൽനിന്ന് ഉപയോഗിച്ച മദ്യക്കുപ്പിയും ഗ്ലാസും പിടിച്ചെടുത്തു. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ അഭിലാഷ് അവിടെ ഉണ്ടായിരുന്ന പോലീസുകാരെ തള്ളി മാറ്റി ഓടി രക്ഷപ്പെട്ടു. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.

മറ്റ് രണ്ട് ഉദ്യോഗസ്ഥരായ നവാസിനെയും വിഷ്ണുവിനെയും ഹിൽപാലസ് സ്റ്റേഷനിൽ എത്തിച്ച് ബ്രെത്ത് അനലൈസർ പരിശോധനയും തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയും നടത്തി. ഇരുവരും മദ്യപിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ അസിസ്റ്റന്റ് കമൻഡാന്റിനെ ചുമതലപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...