വാട്‌സാപ്പ് യൂസർനെയിം ഫീച്ചർ : ഐ.ടി. മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി മെറ്റ പ്രതിനിധികൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വാട്സാപ്പിന്റെ പുതിയ യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട നിലപാടു വിശദീകരിക്കാൻ മെറ്റ പ്രതിനിധികൾ വെള്ളിയാഴ്ച കേന്ദ്ര ഐ.ടി. മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രം  നോട്ടീസ് നൽകിയതിനെത്തുടർന്നായിരുന്നു കൂടിക്കാഴ്ച. ബുധനാഴ്ചയാണ് സർക്കാർ മെറ്റയ്ക്ക് നോട്ടീസ് നൽകിയത്. വിവിധതരം ഓൺലൈൻ തട്ടിപ്പുകൾ, ആൾമാറാട്ടം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ ഗണ്യമായി വർധിപ്പിക്കാൻ യൂസർനെയിം ഫീച്ചർ ഇടയാക്കുമെന്ന ആശങ്കയാണ് സർക്കാർ ഉയർത്തിയത്. കൂടിയാലോചനകൾ പൂർത്തിയാകുന്നതുവരെ ഈ ഫീച്ചറിന്റെ നടപ്പാക്കൽ താത്കാലികമായി നിർത്തിവെക്കാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ഫീച്ചറിനെക്കുറിച്ചുള്ള വിശദീകരണം നൽകാൻ അനുവദിച്ചിട്ടുള്ള മൂന്നുദിവസ സമയപരിധിക്കുള്ളിൽ അന്തിമ മറുപടി നൽകുമെന്ന് മെറ്റാകേന്ദ്രങ്ങൾ വ്യക്തമാക്കി. ഫോൺനമ്പർ പങ്കിടാതെതന്നെ ആശയവിനിമയം സാധ്യമാക്കുന്ന സംവിധാനമാണ് യൂസർനെയിം ഫീച്ചർ.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...