നമ്പർ ലോക്ക് മാറ്റി, ബാഗ് തുറന്ന നിലയിൽ ; വിമാനയാത്രികന്റെ ബാഗിൽ നിന്ന് വിദേശ കറൻസി മോഷണം പോയി

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശേരി : യാത്രക്കാരന്റെ ബാഗിൽ നിന്ന് 2 ലക്ഷത്തിലേറെ രൂപയുടെ വിദേശ കറൻസികൾ മോഷണം പോയതായി പരാതി. ഇന്നലെ ആകാശ എയർലൈൻസിൽ റിയാദിൽ നിന്ന് കൊച്ചിയിലെത്തിയ ആലുവ സ്വദേശി ഷഫീഖ് ഇസ്മായിലിന്റെ പണമാണ് നഷ്ടപ്പെട്ടത്. പണമടങ്ങിയ ബാഗുൾപ്പെടെ 3 ചെക്ക്–ഇൻ ബാഗുകളാണ് ഷഫീഖിന് ഉണ്ടായിരുന്നത്. 8000 റിയാൽ വച്ചിരുന്ന ബാഗ് ചെക്ക് ഇൻ ചെയ്ത് വിട്ട ശേഷമാണ് പണം ഉണ്ടായിരുന്ന കാര്യം ഓർത്തത്. ഉടൻ അവിടത്തെ മാനേജരോട് പറഞ്ഞെങ്കിലും സുരക്ഷിതമായി കൊച്ചിയിൽ എത്തിക്കോളും എന്നു പറഞ്ഞു. കൊച്ചിയിലെത്തിയപ്പോൾ ബാഗുകൾ ലഭിച്ചത് ഏറെ വൈകിയാണ്. പണമടങ്ങിയ ബാഗിന്റെ നമ്പർ ലോക്ക് മാറ്റിയ നിലയിലായിരുന്നു. പരിശോധനയിൽ പണം നഷ്ടപ്പെട്ടെന്ന് മനസ്സിലായി.

ബാഗിന്റെ ഉള്ളിലെ സിബ്ബുകളെല്ലാം തുറന്ന നിലയിലും ഉണ്ടായിരുന്ന ചോക്ലേറ്റുകളും കുട്ടികളുടെ കളിപ്പാട്ടങ്ങളുൾപ്പെടെയുള്ള വസ്തുക്കളും ചിതറിയ നിലയിലുമായിരുന്നു. വിമാനത്താവളത്തിൽ ഇന്ത്യൻ രൂപയായി മാറ്റാൻ കരുതിയ പണമാണ് നഷ്ടപ്പെട്ടത്. റിയാദിലെ ഇന്ത്യൻ എംബസി സ്കൂളിൽ കായികാധ്യാപകനായ ഷഫീഖ് അധികൃതർക്കു പരാതി നൽകി. ഇതേ വിമാനത്തിൽ ജിദ്ദയിൽ നിന്നു കയറിയ ഒരു നഴ്സിന്റെ ബാഗും ഇത്തരത്തിൽ നമ്പർ ലോക്ക് അഴിച്ച നിലയിലായിരുന്നു. എന്നാൽ വില പിടിപ്പുള്ളതൊന്നും ഇല്ലാതിരുന്നതിനാൽ നഷ്ടപ്പെട്ടില്ല എന്ന് ഷഫീഖ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...