ക്യാമ്പിൽ ഇരുന്ന് മദ്യപിച്ചു : 3 പോലീസുകാർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോലീസ് ക്യാമ്പിൽ ഇരുന്ന് മദ്യപിച്ച മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ. കെ.എ.പി. ഒന്നാം ബറ്റാലിയനിലെ പോലീസുകാരായ കെ.യു. അഭിലാഷ്, എൻ. നവാസ്, എം. വിഷ്ണു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഹിൽപ്പാലസ് പോലീസ് ക്യാമ്പിലെ ബാരക്കിൽ ഇരുന്ന് മദ്യപിച്ചതിനാണ് നടപടി. മെഡിക്കൽ പരിശോധന നടത്താൻ കൊണ്ടുപോകുന്നതിനിടെ അഭിലാഷ് കടന്നുകളഞ്ഞു. വെള്ളിയാഴ്ച രാവിലെ 7.30-ഓടെ പോലീസ് ഓഫീസർമാർ ബാരക്കുകളിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് ഇവർ മദ്യപിക്കുന്നത് കണ്ടെത്തിയത്. ഇവരിൽനിന്ന് മദ്യപിച്ചു തീരാറായ മദ്യക്കുപ്പിയും ഗ്ലാസും പിടിച്ചെടുത്തു. ഉദ്യോഗസ്ഥർ ഇവരെ മെഡിക്കൽ പരിശോധന നടത്താൻ കൊണ്ടുപോകുന്നതിനിടെ അഭിലാഷ് അവിടെ ഉണ്ടായിരുന്ന പോലീസുകാരെ തള്ളിയിട്ട് ഓടി രക്ഷപ്പെട്ടു.

നവാസിനെയും വിഷ്ണുവിനെയും ഹിൽപ്പാലസ് പോലീസ് സ്റ്റേഷനിൽ എത്തിച്ച് ബ്രെത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിക്കുകയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ ഇരുവരും മദ്യപിച്ചിട്ടുള്ളതായി കണ്ടെത്തി. സസ്പെൻഷനിലായ പോലീസുകാർക്കെതിരേ വിശദമായ അന്വേഷണം നടത്താൻ അസിസ്റ്റന്റ് കമൻഡാന്റിനെ ചുമതലപ്പെടുത്തി. ഓടിപ്പോയ പോലീസുകാരനെ കണ്ടെത്താനായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...