പാലക്കാട് കപ്പൂർ കാഞ്ഞിരത്താണിയിൽ മൂന്ന് കടകളിൽ മോഷണം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് കപ്പൂർ കാഞ്ഞിരത്താണിയിൽ മൂന്ന് കടകളിൽ മോഷണം. കോഴിക്കരയിലെ പലചരക്ക് കടകളിലും ഹോട്ടലിലുമാണ് മോഷണം നടന്നത്. മോഷ്ടാവിനായി അന്വേഷണം ഊർജിതമെന്ന് ചാലിശ്ശേരി പോലീസ് പറഞ്ഞു. കപ്പൂർ കോഴിക്കര അങ്ങാടിയിലെ സൂപ്പർമാർക്കറ്റ്, പ്രവാസി തട്ടുകട, പലചരക്ക് കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പലചരക്ക് കടയില്‍ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മുൻവശത്തെ ഗ്രിൽ തകർത്തത് ശ്രദ്ധയിൽപെട്ടത്.

സൂപ്പ‍ർമാർക്കറ്റില്‍ നിന്ന് വെളിച്ചണ്ണ, അണ്ടിപ്പരിപ്പ്, സോപ്പ് തുടങ്ങിയവ മോഷ്ടിച്ചിട്ടുണ്ട്. അരലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്ന് ഉടമ. പലചരക്ക് കടയിൽ നിന്നും പതിനായിരം രൂപയും ആയിരം രൂപയുടെ സിഗരറ്റ് പാക്കറ്റുകളും നഷ്ടമായി. സമീപത്തെ ഹോട്ടലിൻറെ പുറക് വശത്ത് കൂടെയാണ് മോഷ്ടാവ് അകത്തു കയറിയത്. ഹോട്ടലിൽ സൂക്ഷിച്ച പണവും നേർച്ചപ്പെട്ടിയും മോഷണം പോയി. ചാലിശ്ശേരി പോലീസ് സ്ഥലത്ത് പരിശോധന നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...