പാനൂരിൽ കുഴിമന്തി കഴിച്ച 3 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പാനൂരിൽ കുഴിമന്തി കഴിച്ചതിന് പിന്നാലെ മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. സംഭവത്തിൽ ആരോഗ്യ വകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി. പാനൂർ പൂക്കോം റോഡിലെ സഫ്രാൻ മന്തി ഹോട്ടലിൽ നിന്നാണ് ഇന്നലെ വൈകിട്ട് വിദ്യാർഥികൾ കുഴിമന്തി വാങ്ങി കഴിച്ചത്. ഭക്ഷണം കഴിച്ചു മണിക്കൂറുകൾക്കകം ഛർദിയും കടുത്ത ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടർന്നു വിദ്യാർഥികൾ പാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ വിദ്യാർഥികളുടെ കുടുംബങ്ങൾ പോലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകി.

തുടർന്ന് ഇന്നലെ രാത്രി തന്നെ ആരോഗ്യ വകുപ്പ് ഹോട്ടലിൽ അടിയന്തിര പരിശോധന നടത്തി. കൂടുതൽ പരിശോധന ആവശ്യമായ സാഹചര്യത്തിൽ ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശം നൽകുകയായിരുന്നു. ഹോട്ടലിൽ നിന്നുള്ള ഭക്ഷണ സാംപിളുകൾ ഉൾപ്പെടെ ശേഖരിച്ചു. വിശദമായ പരിശോധനാ റിപ്പോർട്ട് ലഭിച്ചതിനു ശേഷമായിരിക്കും തുടർ നിയമനടപടികളെന്ന് അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്

0
കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്....

തിരുവനന്തപുരം-കൊച്ചുവേളി എക്‌സ്പ്രസിൽ ശുചിമുറിയിൽ നിന്ന് വെള്ളം ജനറൽ കോച്ചിലേക്ക് ഒഴുകി ; ദുരിതത്തിലായി യാത്രികർ

0
തിരുവനന്തപുരം: ട്രെയിനിന്റെ ജനറൽ കോച്ചിലേക്ക് ശുചിമുറിയിലെ മലിനജലം ഒഴുകി. യാത്രക്കാരെ...

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥിനികൾ കാൺകെ സ്വയംഭോഗം ചെയ്ത് യുവാവ്

0
കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തി യുവാവ്....

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...