ഇടുക്കി പൂപ്പാറയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

പൂപ്പാറ : ഇടുക്കി ആനയിറങ്കലില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്നു തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കൃഷിയിടത്തിലേയ്ക്ക് ജോലിയ്ക്ക് പോകുകയായിരുന്ന സ്ത്രീകൾക്കാണ് പ്രകോപിതനായ കാട്ടാനയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പരിക്കേറ്റത്. വെണ്‍മണി സ്വദേശികളായ ഷൈജാമോള്‍ കെ.കെ, അമ്മിണി കൃഷ്ണന്‍, സന്ധ്യ ടി.എസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആന കാല് കൊണ്ട് തട്ടിമാറ്റിയതിനെ തുടര്‍ന്ന് അമ്മിണിയുടെ കൈയിലും കാലിലും പരുക്കേറ്റു. ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് ഷൈജയ്ക്കും സന്ധ്യയ്ക്കും പരുക്കേറ്റത്.

പൂപ്പാറ ആനയിറങ്കലിന് സമീപം മൂലത്തറയിൽ വെച്ചാണ് സംഭവമുണ്ടായത്. ഏലത്തോട്ടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്ന സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്. കാട്ടാന ഇവരെ പിന്തുടർന്നെങ്കിലും മുൻപേ പോയ മറ്റു രണ്ട് സ്ത്രീകളെ ആക്രമിക്കാനായി തിരിഞ്ഞോടിയതോടെയാണ് മൂവർസംഘം രക്ഷപ്പെട്ടത്. കാട്ടാനകൾ സ്ഥിരമായി എത്തുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ പറയുന്നു. ആഴ്ചകൾ മുൻപ് ഈ വഴിയിൽ ബൈക്കിലൂടെ പോകുകയായിരുന്ന ദമ്പതികളെ ആന ആക്രമിക്കുകയും ഭാര്യയെ ചവിട്ടിക്കൊല്ലുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...