കരിപ്പൂരില്‍ 3.71 കോടിയുടെ സ്വര്‍ണവേട്ട ; കടത്തിയത് കാര്‍ഡ്‌ബോര്‍ഡ് പെട്ടികളുടെ പാളികള്‍ക്കുള്ളില്‍

For full experience, Download our mobile application:
Get it on Google Play

കരിപ്പൂർ : രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്ന് 3.71 കോടി രൂപ വിലവരുന്ന ഏഴര കിലോഗ്രാം സ്വർണമാണ് കസ്റ്റംസും ഡി.ആർ.ഐയും ചേർന്ന് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ മൂന്നംഗ സംഘത്തിന്റ കൈയ്യിൽനിന്നും മറ്റ് രണ്ട് യാത്രക്കാരിൽനിന്നുമാണ് സ്വർണം പിടികൂടിയത്. അടുത്തിടെ കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ സ്വർണവേട്ടകളിൽ ഒന്നാണ് ഇത്. കാർഡ്ബോർഡ് പെട്ടികളുടെ പാളികൾക്കുള്ളിൽ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച നിലയിലാണ് മൂന്നംഗ സംഘത്തിൽ നിന്ന് സ്വർണം പിടികൂടിയത്.

മൂന്നംഗ സംഘത്തിലെ ബഷീർ (46) എന്നയാളിൽ നിന്ന് 80.5 ലക്ഷം വിലവരുന്ന 1628 ഗ്രാം സ്വർണവും തൃശ്ശൂർ സ്വദേശി ആൽബിൻ ജോർജിൽ നിന്ന് 83.75 ലക്ഷം രൂപ വിലവരുന്ന 1694 ഗ്രാം സ്വർണവും ഊർക്കാട്ടേരി സ്വദേശിയായ നാസർ ചെമ്പൊലിയിൽ നിന്ന് 84.61 ലക്ഷം രൂപ വിലവരുന്ന 1711 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ഇവരിൽ നിന്ന് മാത്രം അഞ്ച് കിലോഗ്രാമിലധികം സ്വർണം പിടിച്ചെടുത്തു.

മറ്റു രണ്ട് യാതക്കാരിൽനിന്ന് എയർ ഇന്റലിജൻസാണ് സ്വർണം പിടികൂടിയത്. കാസർകോട് സ്വദേശിയായ അബ്ദുൾ ഖാദറി (60) ൽ നിന്ന് 29.5 ലക്ഷം വിലവരുന്ന 598 ഗ്രാം സ്വർണവും തൃശ്ശൂർ സ്വദേശിയായ നിഥിൻ ജോർജിൽ നിന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 1114 ഗ്രാമും ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 1760 ഗ്രാം സ്വർണവും പിടിച്ചെടുത്തു. വൻ തോതിൽ സ്വർണം കടത്തുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം കസ്റ്റംസിന് ലഭിച്ചിരുന്നു. ഡി.ആർ.ഐ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. വരുംദിവസങ്ങളിലും പരിശോധന തുടരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...