കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരി കാർ ഇടിച്ചു മരിച്ചു ; ഡ്രൈവർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരുവിലെ കസവനഹള്ളിയിലെ അപ്പാർട്ട്‌മെന്റിന് മുന്നിൽ എസ്‌യുവി കാർ ഇടിച്ച് മൂന്ന് വയസുകാരി മരിച്ചു. ഡിസംബർ 9 നാണ് സംഭവം നടന്നത്, കുട്ടിയുടെ പിതാവ് പരാതി നൽകിയതിനെത്തുടർന്ന് പോലീസ് അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബെംഗളൂരുവിലെ സമൃദ്ധി അപ്പാർട്ട്‌മെന്റിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശി ജോഗ് ജാതറിന്റെ മകൾ അർബിനയാണ് മരിച്ചത്. ഇതേ അപ്പാർട്ട്‌മെന്റിൽ താമസിച്ചിരുന്ന സുമൻ സി കേശവദാസ് എന്നയാളെ ബെല്ലന്തൂർ പോലീസ് അറസ്റ്റ് ചെയ്തു. അപ്പാർട്ട്‌മെന്റിന്റെ ഗേറ്റിന് സമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയുടെ മേലെ വെള്ള നിറത്തിലുള്ള മഹീന്ദ്ര എക്‌സ്‌യുവി 700 കാർ പാഞ്ഞുകയറുകയായിരുന്നു.

ജോഗ് ജാതർ മകളെ ചികിത്സയ്ക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (നിംഹാൻസ്) എത്തിച്ചെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങിയിരുന്നു. ഡ്രൈവർ പെൺകുട്ടിയെ ശ്രദ്ധിക്കാതെ ഓടി രക്ഷപെടുകയായിരുന്നുവെന്ന് വൈറ്റ്ഫീൽഡ് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. താമസ സ്ഥലങ്ങളിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും രക്ഷിതാക്കൾ കുട്ടികളെ ശ്രദ്ധിക്കാതെ വിടരുതെന്നും പോലീസ് നിർദേശിച്ചു. ഐപിസി സെക്ഷൻ 304 എ (അശ്രദ്ധമൂലമുള്ള മരണം) പ്രകാരമാണ് പോലീസ് ഡ്രൈവർക്കെതിരെ കേസെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല കടപ്രയില്‍ സഹോദരങ്ങള്‍ മര്‍ദ്ദനത്തിനിരയായ സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

0
തിരുവല്ല : കളിക്കാന്‍ ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ കടയിലേക്ക് പോയ സഹോദരങ്ങളായ...

വിസി സിസ തോമസിനെ ആക്രമിച്ചെന്ന കേസിൽ 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലാ വിസി സിസ തോമസിനെ ആക്രമിച്ചെന്ന കേസിൽ...

പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടും ഇത് സ്ഥാപിച്ച...

0
പന്തളം : പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പുബോര്‍ഡുകള്‍ അപകടഭീഷണിയായെന്ന് പരാതിയുയര്‍ന്നതിനെ...

കുണ്ടറയിൽ നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം

0
കൊല്ലം: കൊല്ലം കുണ്ടറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു....