Friday, April 19, 2024 9:00 am

പോലീസ് കഞ്ചാവ് വേട്ട തുടരുന്നു ; അടൂർ ഏഴoകുളത്ത് മൂന്ന് യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിൽ കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകൾക്കെതിരായ റെയ്ഡും മറ്റ് പോലീസ് നടപടികളും തുടരുന്നതിനിടെ മൂന്നു യുവാക്കളെ ഡാൻസാഫ് ടീം  ഇന്നലെ പിടികൂടി അടൂർ പോലീസിന് കൈമാറി. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന് ലഭിച്ച രഹസ്യസന്ദേശം ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പിയും ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് നോഡൽ ഓഫീസറുമായ ആർ പ്രദീപ്‌ കുമാറിന് കൈമാറിയതിനെ തുടർന്ന് നടന്ന റെയ്‌ഡിൽ പറക്കോട് ഏഴoകുളം എംസൺ ലോഡ്ജിൽ നിന്നും അടൂർ പറക്കോട് സുബൈർ മൻസിലിൽ ലത്തീഫ് മകൻ അജ്മൽ (26), ഏഴoകുളം അറുകാലിക്കൽ പടിഞ്ഞാറ് വയല തോട്ടിറമ്പിൽ അഷ്‌റഫ്‌ മകൻ മുനീർ (24), ഏഴoകുളം അറുകാലിക്കൽ പടിഞ്ഞാറ് പുഞ്ചിരിപ്പാലം കുളപ്പുറത്ത് താഴെതിൽ നവാസ് മകൻ അർഷാദ് (24) എന്നിവരെ പിടികൂടുകയായിരുന്നു.

Lok Sabha Elections 2024 - Kerala

പിന്നീട് അടൂർ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ മുറിയിലെ കട്ടിലിലെ മെത്തക്കടിയിൽ ഒളിപ്പിച്ചനിലയിൽ സൂക്ഷിച്ചുവെച്ച ഒരു പ്ലാസ്റ്റിക് കവറിനുള്ളിൽ  പത്രക്കടലാസ്സിൽ പൊതിഞ്ഞ നിലയിൽ 103 ഗ്രാമം കഞ്ചാവ് ലഭിച്ചു. പറക്കോട് ഏഴoകുളം എംസൺ ലോഡ്ജിന്റെ 46A നമ്പർ മുറി കേന്ദ്രീകരിച്ച് അനധികൃത കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന വിവരത്തെതുടർന്ന് ഡാൻസാഫ് സംഘത്തിന്റെ  നിരീക്ഷണം ഈഭാഗത്ത് ശക്തമാക്കിയിരുന്നു. പോലീസ് സംഘം ലോഡ്ജ് മുറി തുറന്നുകയറുമ്പോൾ പരിഭ്രമചിത്തരായി നിന്ന യുവാക്കളെയാണ് കണ്ടത്.

രാജിവ് എന്നയാളുടെ ലോറിയിലെ ജോലിക്കാരാണെന്ന് അറിയിച്ച ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ സ്വന്തം ഉപയോഗത്തിനും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽക്കുന്നതിനും ശേഖരിച്ചുവെച്ചതാണെന്ന് സമ്മതിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കട്ടിലിൽ കണ്ടെത്തിയ 30 പ്ലാസ്റ്റിക് കവറുകൾ, കഞ്ചാവ് പൊതികളാക്കി സൂക്ഷിക്കാൻ കരുതിയതാണെന്നും കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും പ്രതികൾ സമ്മതിച്ചു. രാജീവ് ഇവർക്കു തങ്ങുന്നതിനുവേണ്ടി വാടകയ്ക്ക് എടുത്തുനല്കിയതാണ് ലോഡ്ജ് മുറിയെന്നും വ്യക്തമായി.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  പോലീസ് ഇൻസ്‌പെക്ടർ തുടർ നടപടികൾ സ്വീകരിച്ചു. അടൂർ പോലീസ് ഇൻസ്‌പെക്ടറെക്കൂടാതെ എ എസ് ഐ രഘു, സിവിൽ പോലീസ് ഓഫീസർ സതീഷ് എന്നിവരുമുണ്ടായിരുന്നു. കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങളെപ്പറ്റി വ്യക്തത വരാനുണ്ടെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിന് നിയമനടപടികൾക്കായി നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലയിൽ ഡാൻസാഫിന്റെയും ജില്ലാ ആക്ഷൻ ഗ്രൂപ്പ്‌ തുടങ്ങിയ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയും  ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരായ റെയ്ഡുകളും പോലീസ് നടപടികളും തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​നോ​ട് ഇതുവരെ വി​വേ​ച​നം കാ​ണി​ച്ചി​ട്ടി​ല്ല ; രാ​ജ്നാ​ഥ് സിം​ഗ്

0
കൊ​ല്ലം: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​നോ​ട് ഒ​രു വി​വേ​ച​ന​വും കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നും കേ​ര​ള​ത്തി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍...

സുഗന്ധഗിരി മരംമുറി കേസ് ; മൂന്ന് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു

0
കല്‍പറ്റ: ഒടുവിൽ സി.പി.എം. നേതൃത്വം ഇടപെട്ടതോടെ സുഗന്ധഗിരിയിലെ നിക്ഷിപ്ത വനഭൂമിയില്‍നിന്ന് അനധികൃതമായി...

ഫുട്‌ബോള്‍ കളിക്കിടെ വൈദ്യുതാഘാതമേറ്റ് പതിനഞ്ചുകാരൻ മരിച്ച സംഭവം ; ജീവനെടുത്തത് കെഎസ്ഇബിയുടെ അശാസ്ത്രീയ...

0
കൊല്ലം: കുണ്ടറയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പതിനഞ്ചുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിന് കാരണം...

ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം ; കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടതായി റിപ്പോർട്ടുകൾ

0
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ...