തൃക്കാക്കര : ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. കൃത്യം 8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യം പോസ്റ്റൽ വോട്ടുകൾ ആണ് എണ്ണിത്തുടങ്ങിയത്. ആകെ 83 പോസ്റ്റൽ / സർവ്വീസ് ബാലറ്റുകൾ ആണ് അയച്ചിരുന്നത്. 10 പോസ്റ്റൽ ബാലറ്റാണ് തിരികെ എത്തിയത്. അതില്‍ 6 എണ്ണം പോസ്റ്റൽ വോട്ടുകളും 4 സർവ്വീസ് വോട്ടുകളുമാണ്. ആകെ 21 ടേബിളുകളാണ് വോട്ടെണ്ണലിനായി സജ്ജീകരിച്ചിരിക്കുന്നത്.
തപാൽ വോട്ടുകൾ എണ്ണിയപ്പോൾ ഉമ തോമസ് (യുഡിഎഫ്) – 3, ജോ ജോസഫ് (എൽഡിഎഫ്) – 2, എ. എൻ രാധാകൃഷ്ണൻ (എൻഡിഎ) – 2, 3 വോട്ട് അസാധുവായി. ആദ്യ റൗണ്ടില്‍ ഉമ തോമസിന് പി.ടി തോമസിന് കിട്ടിയതിനേക്കാള്‍ ഇരട്ടി ഭൂരിപക്ഷമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നല് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമ തോമസിന് 8567 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചിരിക്കുനത്. എനിയും നല് റൗണ്ട്കൂടിയാണ് എണ്ണാന്‍ ഉള്ളത്.