തൃശൂര്‍: പൂരം ഫിന്‍സേവ് ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നിക്ഷേപകരുടെ പ്രതിഷേധ പ്രകടനം മരത്താക്കര സ്വാദ് ഫുഡ് പ്രോഡക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു മുമ്പില്‍ നടന്നു. പൂരം ഫിന്‍സേവ് ഉടമകളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. മുപ്പതോളം നിക്ഷേപകര്‍ പ്ലാക്കാടുകളും മുദ്രാവാക്യം വിളികളുമായി സ്ഥാപനത്തിനു മുമ്പില്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. പൂരം ഫിന്‍സേവ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്റെ നേത്രുത്വത്തിലായിരുന്നു പ്രതിഷേധം. അസോസിയേഷന് പ്രസിഡന്റ് ജോസ് എം.എ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. നിക്ഷേപകരെ വഞ്ചിച്ച സ്ഥാപന ഉടമകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ബഡ്സ് ആക്ട് പ്രകാരം കേസെടുക്കണമെന്നും ജോസ് എം.എ ആവശ്യപ്പെട്ടു.
പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് നാലുമാസം കഴിഞ്ഞിട്ടും ഉടമകളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും 100 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നും പണവും സ്വാധീനവും ഉപയോഗിച്ച് പ്രതികള്‍ രക്ഷപെടാന്‍ ശ്രമിക്കുകയാണെന്നും നിക്ഷേപകര്‍ കുറ്റപ്പെടുത്തി. പൂരം ഫിന്സേവില് നിക്ഷേപമായി ലഭിച്ച പണം വകമാറ്റിയാണ് തൃശ്ശൂർ നാഷണൽ ഹൈവേയുടെ സമീപത്തുള്ള സ്വാദ് ഫുഡ് പ്രോഡക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചതെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033