കൊരട്ടിയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് രണ്ടുപേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കൊരട്ടിയില്‍ ഓടുന്ന ട്രെയിനില്‍ നിന്നു വീണ് രണ്ടുപേര്‍ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. രണ്ടുപേരും തല്‍ക്ഷണം മരിച്ചു. കൊരട്ടിയില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനിലാണ് ഇരുവരും കയറിയത്. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. കൊച്ചിയില്‍ നിന്ന് കൊരട്ടിയിലേക്ക് മടങ്ങിയ ഇരുവരും പുലര്‍ച്ചെ ഓടുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങുകയായിരുന്നു. ഒരാള്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങി മരിക്കുകയായിരുന്നു. രണ്ടാമത്തെയാളുടെ തല പ്ലാറ്റ്ഫോമില്‍ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചെങ്കിലും ആരും അറിഞ്ഞില്ല.

പുലര്‍ച്ചെയായതും കൊരട്ടിയില്‍ സ്‌റ്റോപ്പുള്ള ട്രെയിനുകള്‍ കുറവായതിനാല്‍ ആള്‍ത്തിരക്ക് ഇല്ലാത്തതും കാരണമാണ് സംഭവം ശ്രദ്ധയില്‍പ്പെടാതെ പോയത്. രാവിലെ യാത്രക്കാര്‍ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയ ശേഷമാണ് മൃതദേഹം കണ്ടത്. ഇവര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം യുഡിഎഫ് സർക്കാരിന്‍റെ പരാജയമാണെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്രകൃതി അല്ലെന്നും യുഡിഎഫ് സർക്കാരിന്‍റെ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

0
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 560 രൂപയും ഗ്രാമിന് 70...

കേരളമെങ്ങും പ്രിയദര്‍ശിനി തരംഗം : അവധിയെടുത്ത് നാട് ചുറ്റാനിറങ്ങി സ്ത്രീകള്‍

0
പത്തനംതിട്ട :സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയ പ്രിയദര്‍ശിനി പദ്ധതി സ്ത്രീകള്‍ ഏറ്റെടുത്തതോടെ...

പ്ലീഡര്‍ നിയമന വിവാദം : മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനാകില്ല ; കെ ബാബു

0
കൊച്ചി: വിവാദമായ ഗവണമെൻ്റ് പ്ലീഡര്‍ നിയമനത്തിൽ മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ച്...