നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. നന്ദിയോട് പച്ച പയറ്റടി തടത്തരികത്ത് വീട്ടിൽ സിന്ധു (50) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം താമസിച്ചിരുന്ന പത്തനാപുരം പുന്നല കടശേരി കൈതകെട്ട് പൂവണംമൂട് വീട്ടിൽ രാജേഷാണ് (46) വെട്ടിക്കൊലപ്പെടുത്തിയത്. ബസിലിരിക്കുന്ന തന്നെ രാജേഷ് പിന്തുടരുന്നുണ്ടെന്ന് സിന്ധു രാവിലെ സഹോദരിയെ വിളിച്ചറിയിച്ചിരുന്നു. ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുമ്പും ഇവർ സഹോദരിയെ വിളിച്ചിരുന്നു. സിന്ധുവും രാജേഷും ബാല്യകാല സുഹൃത്തുക്കളായിരുന്നു. രാജേഷിന്‍റെ അമ്മയ്‌ക്ക് പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിയുണ്ടായിരുന്നപ്പോൾ സ്റ്റാഫ് ക്വാർട്ടേഴ്സിലായിരുന്നു ഇയാൾ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.

ക്വാർട്ടേഴ്സിനു സമീപം പൊൻകുഴിയിലായിരുന്നു സിന്ധുവിന്‍റെ കുടുംബം. പിന്നീട് നന്ദിയോട് പച്ച ഓരുക്കുഴിയിലേക്കും തുടർന്ന് പച്ച ക്ഷേത്രത്തിനു സമീപമുള്ള വാടക വീട്ടിലേക്കും സിന്ധു താമസം മാറി. സിന്ധുവിന്‍റെ വിവാഹം കഴിഞ്ഞ് അധികകാലം കഴിയുന്നതിന് മുമ്പ് തന്നെ ഭർത്താവ് ഉപേക്ഷിച്ചു. വീട്ടുജോലികൾ ചെയ്‌തും കെയർ ടേക്കറായും മകളെ വളർത്തി. പന്ത്രണ്ട് വർഷം മുമ്പാണ് രാജേഷ് വീണ്ടും സിന്ധുവിന്‍റെ  ജീവിതത്തിലെത്തിയത്.

ഭാര്യയും കുട്ടികളുമുള്ള ഇയാൾ സിന്ധുവിനൊപ്പം വാടകവീട്ടിൽ താമസം തുടങ്ങി. തിരുവനന്തപുരത്തുള്ള ഒരു ഡോക്ടറുടെ വീട്ടിൽ പത്ത് വർഷത്തോളം ഹോംനഴ്സായിരുന്നു സിന്ധു. ഈ കുടുംബമാണ് മകളുടെ വിവാഹത്തിനടക്കം സഹായം ചെയ്‌തത്. രോഗി മരിച്ചതോടെ ജോലി പോയി. വരുമാനം നിലച്ചതോടെ രാജേഷ് സ്ഥിരമായി സിന്ധുവിനെ മർദിക്കാൻ തുടങ്ങി. എന്നാൽ ഇവർ ഈ വിവരം മകളെയോ ബന്ധുക്കളെയോ അറിയിച്ചിരുന്നില്ല. രാജേഷിന് കച്ചവടം നടത്താനും ഓട്ടോ വാങ്ങാനും ധാരാളം പണം തന്‍റെ സമ്പാദ്യത്തിൽ നിന്നും കടം വാങ്ങിയും മറ്റും നൽകിയിരുന്നതായി സിന്ധുവിന്‍റെ ബന്ധുക്കൾ പറയുന്നു.

പാലോട് പ്ലാവറയിൽ ഉപജീവനമാർഗമായി സിന്ധു ജ്യൂസ് കട തുടങ്ങിയെങ്കിലും രണ്ടുമാസം മുമ്പ് അടച്ചുപൂട്ടിയിരുന്നു. വീടിന്‍റെ വാടക തുടർച്ചയായി മുടങ്ങിയതോടെ വീട്ടുടമസ്ഥൻ സിന്ധുവിന്‍റെ മകളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മകളും സഹോദരിയും കൂടി വീട്ടിലെത്തി സഹോദരിയുടെ വീട്ടിലേക്ക് സിന്ധുവിനെ കൊണ്ടുപോയി. ഇന്നലെ പ്രതി സിന്ധുവിനെ പിന്തുടർന്ന് ബന്ധത്തിൽ നിന്ന് പിന്മാറരുതെന്ന് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതോടെ കൊലപ്പെടുത്തുകയായിരുന്നു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിപ്പാട് മോഷണശ്രമം ; തടയാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് ഗുരുതര പരിക്ക്

0
ഹരിപ്പാട് : ഹരിപ്പാട് നഗരസഭാ പരിധിയിൽ മോഷണശ്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ...

പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം.ഷാജി

0
തിരുവനന്തപുരം: മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി...

ഓപ്പറേഷൻ തൂഫാൻ ; കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ

0
പയ്യന്നൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി....